ലോകത്ത് 87.88 ലക്ഷം കൊവിഡ് ബാധിതർ; മരിച്ചവരുടെ എണ്ണം 4.62 ലക്ഷം കടന്നു

ലോകത്ത് 87.88 ലക്ഷം കൊവിഡ് ബാധിതർ; മരിച്ചവരുടെ എണ്ണം 4.62 ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 87.58 ലക്ഷമായി ഉയർന്നു. ഇതിനോടകം 4,62,519 പേർ കൊവിഡ് ബാധിതരായി മരിച്ചു. 4.63 ലക്ഷം പേർ രോഗമുക്തി നേടിയതായും കണക്കുകൾ പറയുന്നു

യുഎസിൽ മാത്രം ഇതുവരെ 22,97,190 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1.21 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം എഴുന്നൂറിലധികം പേരാണ് അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.

രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ബ്രസീലിൽ 10.38 ലക്ഷം പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിചച്ത്. 49,090 പേർ ബ്രസീലിൽ മരിച്ചു. റഷ്യയിൽ 5.69 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും മരണനിരക്ക് കുറച്ചു നിർത്താനായത് ആശ്വാസകരമാണ്. 7841 പേരാണ് റഷ്യയിൽ മരിച്ചത്.

അതേസമയം രോഗികളുടെ എണ്ണത്തിൽ നാലാം സ്ഥാനത്തുള്ള ഇന്ത്യയിൽ മരണനിരക്ക് റഷ്യയേക്കാൾ കൂടുതലാണ്. 3.96 ലക്ഷം പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 12970 പേർ ഇതിനോടകം മരിച്ചു.

Share this story