ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു; 4.66 ലക്ഷം പേർ മരിച്ചു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു; 4.66 ലക്ഷം പേർ മരിച്ചു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ ഒന്നര ലക്ഷത്തിലേറെ പേർക്കാണ് ലോകവ്യാപകമായി പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. നാലായിരത്തിലേറെ പേർ മരിച്ചു. കൊവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 4.66 ലക്ഷം കടന്നു

യു എസിൽ മാത്രം 23 ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1.22 ലക്ഷം പേർ മരിച്ചു. കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ മരണസംഖ്യ അമ്പതിനായിരം കടന്നു. 10.70 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

റഷ്യയിൽ രോഗികളുടെ എണ്ണം ആറ് ലക്ഷത്തിലേക്ക് എത്തുകയാണ്. മരണസംഖ്യ 8000 കടന്നു. നാലാം സ്ഥാനത്തുള്ള ഇന്ത്യയിൽ രോഗബാധിധരുടെ എണ്ണം നാല് ലക്ഷം കടന്നു. 13000ത്തിലേറെ പേർ മരിച്ചു.

ആദ്യഘട്ടത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന ഇറ്റലി, സ്‌പെയിൻ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ വ്യാപനത്തിന്റെ തോത് കുറഞ്ഞത് യൂറോപ്പിന് ആശ്വാസകരമാണ്. 47.37 ലക്ഷം പേർ ലോകവ്യാപകമായി കൊവിഡിൽ നിന്ന് മുക്തി നേടി. 37 ലക്ഷം പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

Share this story