ഇന്ത്യയും ചൈനയും തമ്മിൽ വലിയ പ്രശ്‌നങ്ങളുണ്ട്; പരിഹാരത്തിന് ശ്രമിക്കുകയാണെന്ന് ട്രംപ്

ഇന്ത്യയും ചൈനയും തമ്മിൽ വലിയ പ്രശ്‌നങ്ങളുണ്ട്; പരിഹാരത്തിന് ശ്രമിക്കുകയാണെന്ന് ട്രംപ്

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിപ്രശ്‌നം പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളോടും സംസാരിച്ചു വരികയാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഞങ്ങൾ ഇന്ത്യയുമായി സംസാരിക്കുന്നു. ഞങ്ങൾ ചൈനയുമായി സംസാരിക്കുന്നു. അവിടെ വലിയ പ്രശ്‌നമുണ്ട്. ഇത് വളരെ കഠിനമായ സാഹചര്യമാണെന്നും ട്രംപ് പറഞ്ഞു

അവർ തമ്മിൽ സംഘർഷത്തിലേക്ക് എത്തിയിരിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അവരെ സഹായിക്കാൻ ഞങ്ങൾ ശ്രമിക്കും. ഇന്തോ-ചൈന പ്രശ്‌നത്തിൽ മധ്യസ്ഥം വഹിക്കാമെന്ന് ട്രംപ് കഴിഞ്ഞ മാസം പറഞ്ഞിരുന്നുവെങ്കിലും ഇരു രാജ്യങ്ങളും ഇത് നിരസിക്കുകയായിരുന്നു

യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ചൈനീസ് സൈന്യത്തെ കുറ്റപ്പെടുത്തി രംഗത്തുവന്നു. പിപ്പീൾസ് ലിബറേഷൻ ആർമിയാണ് ഇന്ത്യയുമായുള്ള സംഘർഷത്തിന് കാരണം. കൂടുതൽ പ്രദേശങ്ങളെ നിയമവിരുദ്ധമായി അവകാശപ്പെടുന്നു. സുപ്രധാന കടൽപാതകളെ ഭീഷണിപ്പെടുത്തുന്നുവെന്നും മൈക്ക് പോംപിയോ പറഞ്ഞു

Share this story