നേപ്പാൾ കൂടുതൽ നടപടികളിലേക്ക്; ഇന്ത്യക്കാർക്കുള്ള പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തി

നേപ്പാൾ കൂടുതൽ നടപടികളിലേക്ക്; ഇന്ത്യക്കാർക്കുള്ള പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തി

ഇന്ത്യക്കാർക്കുള്ള പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തി നേപ്പാൾ. പുതിയ ഭേദഗതിപ്രകാരം നേപ്പാളി പൗരൻമാരെ വിവാഹം കഴിക്കുന്ന ഇന്ത്യൻ പെൺകുട്ടികൾ പൗരത്വം ലഭിക്കാൻ ഏഴ് വർഷം വരെ കാത്തിരിക്കേണ്ടി വരും.

ഇന്ത്യൻ പൗരനെ വിവാഹം ചെയ്യുന്ന വിദേശികൾക്ക് ഏഴ് വർഷത്തിന് ശേഷം പൗരത്വം അനുവദിക്കുന്ന ഇന്ത്യയിലെ നിയമം ചൂണ്ടിക്കാട്ടിയാണ് നേപ്പാൾ ആഭ്യന്തര മന്ത്രി രാം ബഹദൂർ ഥാപ്പ ഇതിനെ ന്യായീകരിച്ചത്. അതേസമയം ഇന്ത്യയുടെ പൗരത്വ നിയമത്തിന്റെ ഉപാധി നേപ്പാൾ പൗരൻമാർക്ക് ബാധകമാക്കിയിട്ടില്ല. ഇക്കാര്യം അദ്ദേഹം പരാമർശിച്ചിട്ടുമില്ല

നേപ്പാളും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ വളഷാകുന്നതിന്റെ സൂചനകളായാണ് രാഷ്ട്രീയ വിദഗ്ധർ ഇത്തരം നീക്കങ്ങളെ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയുടെ പ്രദേശങ്ങളെ ഉൾപ്പെടുത്തി കഴിഞ്ഞ ദിവസം നേപ്പാൾ പുതിയ മാപ്പ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയുടെ കാലാപാനി മേഖലക്ക് സമീപം പട്ടാള ക്യാമ്പ് സ്ഥാപിക്കാനും നേപ്പാൾ ഒരുങ്ങുകയാണ്.

Share this story