ഒസാമ ബിൻ ലാദൻ രക്തസാക്ഷി; അമേരിക്കയുടെ ചെയ്തി വലിയ അപമാനമെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

ഒസാമ ബിൻ ലാദൻ രക്തസാക്ഷി; അമേരിക്കയുടെ ചെയ്തി വലിയ അപമാനമെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

അൽ ഖ്വയ്ദ മുൻ തലവൻ ഒസാമ ബിൻ ലാദനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാക് പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഇമ്രാൻ ഖാൻ ഒസാമയെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ചത്.

ഭീകരവാദത്തിനെതിരായ യുദ്ധത്തിൽ നമ്മൾ അമേരിക്കയെ സഹായിച്ചു. എന്നാൽ നമ്മുടെ രാജ്യം അപമാനിക്കപ്പെട്ടു. അഫ്ഗാനിസ്ഥാനിലും അവർ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ പരാജയപ്പെട്ടെങ്കിൽ അതിന്റെ കുറ്റവും പാക്കിസ്ഥാനാണ്. അബോട്ടാബാദിൽ അമേരിക്ക ഒസാമ ബിൻ ലാദനെ വധിച്ചു. ബിൻ ലാദൻ രക്തസാക്ഷിയായി. ലോകം മുഴുവൻ നമ്മളെ കുറ്റപ്പെടുത്തി.

നമ്മുടെ സഖ്യരാഷ്ട്രമായ അമേരിക്ക നമ്മളോട് ആലോചിക്കാതെ നമ്മുടെ രാജ്യത്ത് കടന്ന് ഒസാമ ബിൻ ലാദനെ വധിച്ചു. ഇത് വലിയ അപമാനമാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. പാക് പ്രധാനമന്ത്രിയുടെ പരാമർശങ്ങൾക്കെതിരെ രാജ്യത്ത് നിന്ന് തന്നെ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്.

Share this story