ഇന്ത്യക്കെതിരായ ചൈനീസ് ഭീഷണി ചെറുക്കണമെന്ന് അമേരിക്ക; യുഎസ് സൈനികരെ ഏഷ്യയിൽ വിന്യസിക്കും

ഇന്ത്യക്കെതിരായ ചൈനീസ് ഭീഷണി ചെറുക്കണമെന്ന് അമേരിക്ക; യുഎസ് സൈനികരെ ഏഷ്യയിൽ വിന്യസിക്കും

അതിർത്തി തർക്ക വിഷയത്തിൽ ഇന്ത്യയെ പിന്തുണച്ച് അമേരിക്ക. ഇന്ത്യക്കെതിരായ ചൈനീസ് ഭീഷണി ചെറുക്കേണ്ടതുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. യൂറോപ്പിനുള്ള അമേരിക്കൻ സൈനികരെ മാറ്റി വിന്യസിക്കും. ചൈനീസ് ഭീഷണി മുന്നിൽ കണ്ടാകും സേനാ വിന്യാസമെന്നും പോംപിയോ പറഞ്ഞു

അതിർത്തിയിൽ ഇന്ത്യ, ചൈന സൈനിക വിന്യാസം ശക്തമാകുന്നതിനിടെയാണ് അമേരിക്ക നയം വ്യക്തമാക്കുന്നത്. യൂറോപ്പിൽ നിന്നും സൈന്യത്തെ പിൻവലിച്ച് ഏഷ്യയിൽ പുനർവിന്യസിക്കുമെന്നാണ് പോംപിയോ അറിയിച്ചത്.

ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നായിരുന്നു യു എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതിൽ നിന്നും ഒരുപടി കൂടി ഉയർന്നാണ് പോംപിയോയുടെ പ്രസ്താവന വന്നിരിക്കുന്നത്. ഇന്ത്യ, വിയറ്റ്ാനം, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങൾക്ക് ചൈനയുടെ നടപടികൾ ഭീഷണിയാണെന്നും ഇത് മനസ്സിലാക്കി സേനാ വിന്യാസം നടത്തുമെന്നുമാണ് അമേരിക്ക ഇപ്പോൾ അറിയിച്ചത്.

Share this story