കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക്; മരണ സംഖ്യ 4.95 ലക്ഷം കവിഞ്ഞു

കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക്; മരണ സംഖ്യ 4.95 ലക്ഷം കവിഞ്ഞു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക് എത്തുന്നു. 98.93 ലക്ഷം പേർക്കാണ് ഇതിനോടകം കൊവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്തെമ്പാടുമായി 4805 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4.95 ലക്ഷം കടന്നു.

അമേരിക്കയിൽ മാത്രം ഇന്നലെ ഒരു ദിവസം കൊണ്ട് 44,156 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. യുഎസിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. യുഎസിൽ മാത്രം 1,27,460 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ബ്രസീലിൽ ഇന്നലെ ആയിരത്തിലധികം പേർ മരിച്ചു. ആകെ മരണസംഖ്യ 56109 ആയി.

അതേസമയം ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് എത്തുകയാണ്. ഇന്നലെ വരെ 4,90,401 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 15,301 പേർ മരിച്ചു. രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ നാലാം സ്ഥാനത്താണ്.

Share this story