മോദി ഒരു സൈക്കോപാത്താണെന്ന് ഇമ്രാൻ ഖാൻ; മോദിയുടെ കൈകളിൽ മുസ്ലീങ്ങളുടെ രക്തക്കറ

മോദി ഒരു സൈക്കോപാത്താണെന്ന് ഇമ്രാൻ ഖാൻ; മോദിയുടെ കൈകളിൽ മുസ്ലീങ്ങളുടെ രക്തക്കറ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാസികളെ ആരാധാനാപാത്രമായി കാണുന്നയാളാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അഡോൾഫ് ഹിറ്റ്‌ലറുടെ നാസി ഭരണകൂടം പാലിച്ചുപോന്ന നയങ്ങളാണ് മോദി കാശ്മീരിലെ ജനങ്ങളോട് ചെയ്യുന്നതെന്ന് ഇമ്രാൻ പറഞ്ഞു

സാധാരണ ജനങ്ങളെ പോലെയല്ല. മോദി ഒരു സൈക്കോപാത്താണെന്നും ഇമ്രാൻ ഖാൻ ആരോപിച്ചു. 2002 ഗുജറാത്തിലെ മുസ്ലീം വംശഹത്യയോടെ തന്നെ മോദിയുടെ നിലപാടുകൾ എങ്ങനെയുള്ളതാണെന്ന് വ്യക്തമാകും. ഇന്ത്യൻ മുസ്ലീങ്ങളുടെ രക്തക്കറ പുരണ്ടതാണ് മോദിയുടെ കൈകൾ.

ആർ എസ് എസ് പ്രത്യയശാസ്ത്രം നാസി തത്വത്തിലാണ് വിശ്വസിക്കുന്നത്. ഹിറ്റ്‌ലർ ജൂതൻമാരോട് ചെയ്തതാണ് ആർ എസ് എസ് മുസ്ലീങ്ങളോട് ചെയ്യുന്നതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു

Share this story