കറാച്ചി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഭീകരാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു

കറാച്ചി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഭീകരാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ കറാച്ചി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നടന്ന ഭീകരാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നാല് ഭീകരവാദികളാണ് ആക്രമണം നടത്തിയത്. പ്രധാന ഗേറ്റിൽ ഗ്രനേഡ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇവർ അകത്തു കടന്ന് വെടിയുതിർക്കുകയായിരുന്നു. അതേസമയം സുരക്ഷാ സേന സ്‌റ്റോക്ക് എക്‌സേഞ്ചിൽ നിന്ന് നിരവധി പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

ആക്രമണത്തിൽ ഒരു പോലീസുകാരനും സുരക്ഷാ ഉദ്യോഗസ്ഥനും ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. സൈന്യം സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മേഖല പൂർണമായും വളഞ്ഞിട്ടിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല

Share this story