ലോകത്ത് കൊവിഡ് വ്യാപനം അതിവേഗതയില്‍; ഇതാദ്യമായി പ്രതിദിന വര്‍ധനവ് രണ്ട് ലക്ഷം പിന്നിട്ടു

ലോകത്ത് കൊവിഡ് വ്യാപനം അതിവേഗതയില്‍; ഇതാദ്യമായി പ്രതിദിന വര്‍ധനവ് രണ്ട് ലക്ഷം പിന്നിട്ടു

ലോകത്ത് കൊവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,08,864 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഒറ്റ ദിവസത്തിനിടെ രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.

ഇതിനോടകം 10,98,22,36 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ആകെ 5,23,947 പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5155 പേരാണ് രോഗം ബാധിച്ച് മരിച്ചത്. യുഎസിലും ബ്രസീലിലുമാണ് സ്ഥിതി ഏറ്റവും രൂക്ഷം

ബ്രസീലില്‍ കഴിഞ്ഞ ഒരു ദിവസത്തിനിടെ 1200 പേര്‍ മരിച്ചു. പുതുതായി 47,000ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 14,96,858 പേര്‍ക്കാണ് ബ്രസീലില്‍ ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. 61884 പേര്‍ മരിച്ചു

അമേരിക്കയില്‍ 54,000ത്തിലധികം പേര്‍ക്ക് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം മരണനിരക്ക് അമേരിക്കയില്‍ കുറഞ്ഞുവരികയാണ്. 615 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. യുഎസില്‍ ഇതിനോടകം 27 ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം ബാധിച്ചത്. 1.28 ലക്ഷം പേര്‍ മരിച്ചു. മെക്‌സിക്കോയില്‍ 741 പേര്‍ 24 മണിക്കൂറിനിടെ മരിച്ചു.

Share this story