കസ്റ്റഡിയിലാകുന്ന സമയത്ത് കോവിഡ്-19 ബാധിച്ചിട്ടുണ്ടെന്ന് ജോർജ് ഫ്ളോയ്‌ഡ്

കസ്റ്റഡിയിലാകുന്ന സമയത്ത് കോവിഡ്-19 ബാധിച്ചിട്ടുണ്ടെന്ന് ജോർജ് ഫ്ളോയ്‌ഡ്

കസ്റ്റഡിയിലാകുന്ന സമയത്ത് കോവിഡ്-19 ബാധിച്ചിട്ടുണ്ടെന്ന് ജോർജ് ഫ്ളോയ്ഡ് പറയുന്നു. രോഗം ബാധിച്ചതിനെ തുടർന്ന് ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ഇയാൾ പറഞ്ഞിരുന്നു. ഇതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥരിലൊരാളായ ഡെറെക് ചൗവിൻ ഇദ്ദേഹത്തിന്റെ കഴുത്തിൽ കാൽമുട്ടുകൊണ്ട് അമർത്തിപ്പിടിച്ചത്.

ഈ സമയത്ത് സമീപത്തുണ്ടായിരുന്ന അലക്സാണ്ടർ ക്വെങ്, തോമസ് ലെയ്ൻ എന്നീ പോലീസുദ്യോഗസ്ഥർ ധരിച്ചിരുന്ന ബോഡി ക്യാമറയിലെ ദൃശ്യങ്ങളിലാണ് ഇക്കാര്യങ്ങളുള്ളത്. കേസിൽ മൂന്നു പേർക്കുമെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ഇവർ കുറ്റം ചെയ്യുന്നതിൽ പങ്കാളികളല്ലെന്ന് സ്ഥാപിക്കുന്നതിനായി ഇവരുടെ അഭിഭാഷകനാണ് ഈ ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിച്ചത്.

സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നു തോമസ് ലെയ്ൻ. ജോർജ് ഫ്ളോയ്ഡിനെ ഏത്രയും വേഗം ആശുപത്രിയിലെത്തിക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടെങ്കിലും ഡെറെക് ചൗവിൻ അതിന് വഴങ്ങുകയോ ജോർജ് ഫ്ലോയ്ഡിന്റെ കഴുത്തിൽനിന്ന് കാൽമുട്ട് മാറ്റുകയോ ചെയ്തിട്ടില്ലെന്നും അഭിഭാഷകൻ വാദിച്ചു.

എട്ടു മിനിറ്റോളമാണ് ഇയാൾ ജോർജ് ഫ്ളോയ്ഡിനെ ശ്വാസം മുട്ടിച്ചത്. ഇതേതുടർന്ന് ഫ്ളോയ്ഡ് കൊല്ലപ്പെടുകയായിരുന്നു. കസ്റ്റഡിയിലാകുന്നതിന് മുമ്പുതന്നെ ഫ്ളോയ്ഡിന് വെടിയേറ്റിരുന്നു. അതിനാൽ തന്നെ ഇനിയും വെടിവെക്കരുതെന്ന് ഇദ്ദേഹം ആവർത്തിച്ച് അഭ്യർഥിച്ചിരുന്നു. കാറിനുള്ളിൽ താൻ കയറാത്തതിന്റെ കാരണവും തനിക്ക് രോഗമുണ്ടെന്നും ഫ്ളോയ്ഡ് ആവർത്തിക്കുന്നു. താൻ തീർച്ചയായും മരിച്ചുുപോകുമെന്ന് ഇദ്ദേഹം ഭയപ്പെടുന്നുണ്ട്.

അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പോലീസിനെ കണ്ട് വിരണ്ടുപോയ ഫ്ളോയ്ഡ് വല്ലാത്ത ആശയക്കുഴപ്പത്തിലായി. പോലീസിന്റെ നിർദ്ദേശങ്ങളോട് പ്രതികരിക്കുന്നതിൽ ഭയം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. തന്റെ കൈയിൽ ബന്ധിച്ചിരിക്കുന്ന വിലങ്ങ് അഴിച്ചുതരണമെന്നും ആരെയും താൻ ഉപദ്രവിക്കില്ലെന്നും ഫ്ളോയ്ഡ് കരഞ്ഞു പറഞ്ഞു.

Share this story