ജീവനക്കാരെ വെട്ടിക്കുറക്കാന്‍ കാനഡയിലെ ഇര്‍വിംഗ് ഓയില്‍

ജീവനക്കാരെ വെട്ടിക്കുറക്കാന്‍ കാനഡയിലെ ഇര്‍വിംഗ് ഓയില്‍

ഒട്ടാവ: കാനഡയിലെ ഇര്‍വിംഗ് ഓയില്‍ കമ്പനി 250 ജീവനക്കാരെ പിരിച്ചുവിടുന്നു. മൊത്തം ജീവനക്കാരുടെ ആറ് ശതമാനം വരുമിത്. കാനഡക്ക് പുറമെ, യു എസ്, അയര്‍ലാന്‍ഡ്, യു കെ എന്നിവിടങ്ങളിലെ ജീവനക്കാരും പിരിച്ചുവിടുന്നവരില്‍ പെടും. കമ്പനിക്കുള്ളത് മൊത്തം 4100 ജീവനക്കാരാണ്.

കൊവിഡ് പ്രതിസന്ധി കാരണമാണ് പിരിച്ചുവിടലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സെന്റ് ജോണിലാണ് കമ്പനിയുടെ കോര്‍പറേറ്റ് ആസ്ഥാനങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ കാനഡയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയും കമ്പനി പ്രവര്‍ത്തി്പ്പിക്കുന്നുണ്ട്. അയര്‍ലാന്‍ഡിലെ ഏക എണ്ണ ശുദ്ധീകരണ ശാലയായ വൈറ്റ്‌ഗേറ്റും കമ്പനിയുടെ ഉടമസ്ഥതയിലാണ്.

കാനഡയിലും ന്യൂ ഇംഗ്ലണ്ടിലുമായി 900 പെട്രോള്‍ സ്‌റ്റേഷനുകളും കമ്പനിക്കുണ്ട്. ഒരാഴ്ചക്കിടെ കാനഡയില്‍ ജീവനക്കാരെ പിരിച്ചുവിടുന്ന രണ്ടാമത്തെ സംഭവമാണിത്. ദിവസങ്ങള്‍ക്ക് മുമ്പ് ഓര്‍ഗാനിഗ്രം കമ്പനി 220 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ മാര്‍്ച്ചില്‍ ഇര്‍വിംഗിന്റെ റിഫൈനറിയില്‍ 500 കരാര്‍ തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. അതേസമയം, ഇവരില്‍ 75 ശതമാനത്തെയും ഇപ്പോള്‍ തിരിച്ചെടുത്തിട്ടുണ്ട്.

Share this story