ഇന്ത്യന്‍ ടി വി ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി നേപ്പാള്‍

ഇന്ത്യന്‍ ടി വി ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി നേപ്പാള്‍

ഇന്ത്യന്‍ ടി വി ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി നേപ്പാളിലെ കേബിള്‍ ടി വി ഓപറേറ്റര്‍മാര്‍. നേപ്പാള്‍ സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചാണ് നടപടി. ദൂരദര്‍ശന്‍ ഒഴികെയുള്ള ചാനലുകള്‍ക്കാണ് നിരോധനം. അതേസമയം വിഷയത്തില്‍ നേപ്പാള്‍ ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല

നേപ്പാള്‍ സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ ഇന്ത്യന്‍ മാധ്യമങ്ങള്‍ അടിസ്ഥാന രഹിതമായ പ്രചാരണം നടത്തുന്നുവെന്ന് നേപ്പാള്‍ ഉപപ്രധാനമന്ത്രിയായ നാരായണ്‍ കാഞ്ചി ശ്രേഷ്ഠ പറഞ്ഞിരുന്നു. പരിധി കടന്നുകഴിഞ്ഞെന്നും ഇത് വളരെ കൂടുതലാണെന്നും ശ്രേഷ്ഠ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്

വളരെയധികം ആക്ഷേപങ്ങളാണ് ഇന്ത്യന്‍ മീഡിയയില്‍ നിന്നും നേപ്പാള്‍ സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ വരുന്നതെന്ന് പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയുടെ ഉപദേഷ്ടാവ് ബിഷ്ണു രാമല്‍ പറഞ്ഞിരുന്നു.

Share this story