നടി നയാ റിവേരയെ ബോട്ട് യാത്രക്കിടെ കാണാതായി; നാലുവയസ്സുകാരന്‍ മകനെ ബോട്ടില്‍ കണ്ടെത്തി

നടി നയാ റിവേരയെ ബോട്ട് യാത്രക്കിടെ കാണാതായി; നാലുവയസ്സുകാരന്‍ മകനെ ബോട്ടില്‍ കണ്ടെത്തി

നടിയും ഗായികയുമായ നയാ റിവേരയെ കാണാതായി. ലോസ് ആഞ്ചലീസ് ഡൗണ്‍ടൗണിന് സമീപത്തുള്ള പിരു തടാകത്തിലാണ് 33കാരിയായ നയാ റിവേരയെ കാണാതായത്. നാല് വയസ്സുള്ള നയയുടെ മകനെ ബോട്ടില്‍ ലൈഫ് ജാക്കറ്റ് ധരിപ്പിച്ച നിലയില്‍ കണ്ടെത്തി.

പിരു തടാക ജലസംഭരണിയില്‍ നയ റിവേര ഒരു ബോട്ട് വാടകക്ക് എടുത്തിരുന്നു. കാണാതാകുന്നതിന് തൊട്ടുമുമ്പ് മകനുമൊത്തുള്ള ചിത്രം ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. തടാകത്തില്‍ ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്

Share this story