ചൈനയോട് ഗുഡ് ബൈ പറയാനൊരുങ്ങി ആപ്പിള്‍; ഐഫോണ്‍ നിര്‍മ്മാണ പ്ലാന്റ് പൂര്‍ണമായി ഇന്ത്യയിലേക്ക് മാറ്റുമെന്ന് സൂചന

ചൈനയോട് ഗുഡ് ബൈ പറയാനൊരുങ്ങി ആപ്പിള്‍; ഐഫോണ്‍ നിര്‍മ്മാണ പ്ലാന്റ് പൂര്‍ണമായി ഇന്ത്യയിലേക്ക് മാറ്റുമെന്ന് സൂചന

കൊറോണ തകര്‍ത്ത ചൈനീസ് സമ്പദ് വ്യവസ്ഥക്ക് കനത്ത തിരിച്ചടി. ലോകത്തെ തന്നെ പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ കമ്പനിയായ ആപ്പിള്‍ ചൈന വിടാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഐ ഫോണ്‍ നിര്‍മ്മാണ പ്ലാന്റ് ഇന്ത്യയിലേക്ക് മാറ്റാന്‍ കമ്പനി ആലോചിക്കുന്നതായാണ് സൂചന.

ആപ്പിളിന്റെ തായ്‌വാന്‍ വിതരണ കമ്പനിയായ ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ 1 ബില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 100 കോടി രൂപ) നിക്ഷേപിക്കാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് ആപ്പിളിന്റെ പ്ലാന്റ് മാറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുന്നത്. തമിഴ്‌നാട്ടിലെ ശ്രീപെരുംബുദൂര്‍ പ്ലാന്റിലേക്കാണ് ഫോക്‌സ്‌കോണ്‍ നിക്ഷേപ സന്നദ്ധത അറിയിച്ചിരിക്കുന്നത്.

Read Also സംസ്ഥാനത്ത് സ്ഥിതി ഗുരുതരം; ഇന്ന് 488 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു ; സമ്പര്‍ക്കത്തിലൂടെ രോഗംബാധിച്ചത് 234 പേര്‍ക്ക് https://metrojournalonline.com/covid-19/2020/07/11/covid-today-case.html

ചെന്നൈയില്‍ നിന്നും വെറും 50 കിലോ മീറ്റര്‍ മാത്രം അകലെയാണ് ശ്രീപെരുംബുദൂര്‍ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് ഫോക്‌സ്‌കോണ്‍ നിക്ഷേപം നടത്തുന്നത്. നിലവില്‍ ഐഫോണിന്റെ എക്‌സ് ആര്‍ മോഡല്‍ ഇവിടെയാണ് നിര്‍മ്മിക്കുന്നത്. ബാക്കിയുള്ള മോഡലുകളെല്ലാം തന്നെ ചൈനയിലാണ് നിര്‍മ്മിക്കുന്നത്. ഇവയുടെയെല്ലാം തന്നെ നിര്‍മ്മാണം തമിഴ്‌നാട്ടിലെ പ്ലാന്റിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. ഐഫോണ്‍ നിര്‍മ്മാണ പ്ലാന്റ് ഇന്ത്യയിലേക്ക് മാറുന്നതോടെ 6,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആപ്പിള്‍ ചൈനയില്‍ നിന്നും നിര്‍മ്മാണ പ്ലാന്റുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചത്. അമേരിക്കയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാര യുദ്ധവും ആപ്പിളിന്റെ മനംമാറ്റത്തിന് കാരണമായതായാണ് വിലയിരുത്തല്‍.

Share this story