ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി 26 ലക്ഷം പിന്നിട്ടു; 5.60 ലക്ഷം പേര്‍ മരിച്ചു

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി 26 ലക്ഷം പിന്നിട്ടു; 5.60 ലക്ഷം പേര്‍ മരിച്ചു

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി 26 ലക്ഷം കടന്നു. പുതുതായി 2.20 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 5.60 ലക്ഷം പേരാണ് ഇതിനോടകം മരിച്ചത്. ഇന്നലെ മാത്രം 5357 പേരാണ് മരിച്ചത്.

അമേരിക്ക, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ് കൊവിഡ് വ്യാപനം നിലവില്‍ രൂക്ഷമാകുന്നത്. അമേരിക്കയില്‍ രോഗികളുടെ എണ്ണം 33 ലക്ഷത്തിലേക്ക് എത്തി. പുതുതായി 71,372 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 1,36,649 ആയി.

ബ്രസീലില്‍ 1300 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. 45,000ത്തിലേറെ പേര്‍ക്ക് രോഗം പിടിപ്പെട്ടു. ആകെ മരണം 70,000 കടന്നു. രോഗബാധിതരുടെ എണ്ണം 18 ലക്ഷത്തിലേക്ക് എത്തി. ഇന്ത്യയില്‍ രോഗികളുടെ എണ്ണം എട്ട് ലക്ഷമായി. സൗത്ത് ആഫ്രിക്കയില്‍ ഇന്നലെ 12,000ത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികളുടെ ഏണ്ണം രണ്ടര ലക്ഷം കടന്നു

റഷ്യയില്‍ 7.10 ലക്ഷം രോഗികളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. പെറുവില്‍ 3.19 ലക്ഷം പേര്‍ക്് കൊവിഡ് സ്ഥിരീകരിച്ചു.

Share this story