നരേന്ദ്ര മോദി സര്‍ക്കാരില്‍ അഭിമാനമുണ്ടെന്ന് അമേരിക്ക; ചൈനയെ ഭയരഹിതമായി നേരിടുന്നതില്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് മാതൃക

നരേന്ദ്ര മോദി സര്‍ക്കാരില്‍ അഭിമാനമുണ്ടെന്ന് അമേരിക്ക; ചൈനയെ ഭയരഹിതമായി നേരിടുന്നതില്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് മാതൃക

വാഷിംഗ്ടണ്‍: നരേന്ദ്ര മോദി സര്‍ക്കാര്‍ ചൈനയോടു സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാതെ നിലപാടുകളില്‍ അഭിമാനമുണ്ടെന്ന് അമേരിക്കയിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കെന്നഡി. ചൈനയെ ഇന്ത്യ ഭയരഹിതമായി കൈകാര്യം ചെയ്തു. ഇക്കാര്യത്തില്‍ ലോക രാജ്യങ്ങള്‍ക്ക് ഇന്ത്യ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭൂരിപക്ഷ രാജ്യങ്ങള്‍ക്കും ചൈനയെ വിശ്വാസമില്ല. നിയമങ്ങള്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ബാധകമാണെന്ന് ബോധ്യപ്പെടുത്താന്‍ അന്താരാഷ്ട്ര സമൂഹത്തിനു കഴിയണം. സമ്പത്ത് ഉപയോഗിച്ച് ചൈന എല്ലാവരെയും നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇന്ത്യ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച് ചൈനക്കെതിരെ ഭയരഹിതമായി നില കൊളളുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയോടൊപ്പം ഓസ്‌ട്രേലിയയും കാനഡയും ചൈനക്കെതിരെ ശക്തമായ നിലപാടാണു സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ അമേരിക്ക അവര്‍ക്കൊപ്പം നില്‍ക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലഡാക്ക് അതിര്‍ത്തിയില്‍ കടന്നുകയറാന്‍ ശ്രമിച്ച പ്രദേശങ്ങളില്‍ നിന്നും ചൈന പിന്നോട്ടു പോയ പശ്ചാത്തലത്തിലാണ് ജോണ്‍ കെന്നഡിയുടെ പ്രതികരണം.

Share this story