അഫ്ഗാനിസ്താനില്‍ ബോംബ് സ്‌ഫോടനം; ആറു പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്താനില്‍ ബോംബ് സ്‌ഫോടനം; ആറു പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്താനില്‍ ബോംബ് പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ ആറു പേര്‍ മരിച്ചു. കിഴക്കന്‍ അഫ്ഗാനിസ്താനിലെ ഘാസ്‌നി പ്രവിശ്യയിലാണ് സ്‌ഫോടനം.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. സ്‌ഫോടനത്തില്‍ 8 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ഘാസ്‌നി ഗവര്‍ണര്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

Read Also കൊവിഡ്; ഐശ്വര്യ റായിയുടെ പരിശോധന ഫലം നെഗറ്റീവ്  https://metrojournalonline.com/national/2020/07/12/aishwarya-rai-test-result-is-negative.html

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു ഭീകര സംഘടനയും ഇതുവരെ രംഗത്തെത്തിയിട്ടില്ല. താലിബാന്‍ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസവും ഘാസ്‌നി മേഖലയില്‍ സ്‌ഫോടനം നടന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥരടക്കം മൂന്ന് പേരാണ് അന്ന് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്

Share this story