വെളിപ്പെടുത്തലുമായി ഏറ്റവുമധികം രോഗികളെ ചികിത്സിച്ച യു എസ് ആശുപത്രി; എല്ലാ അവയവങ്ങളെയും തകര്‍ക്കാന്‍ കൊറോണയ്ക്ക് കഴിയും

വെളിപ്പെടുത്തലുമായി ഏറ്റവുമധികം രോഗികളെ ചികിത്സിച്ച യു എസ് ആശുപത്രി; എല്ലാ അവയവങ്ങളെയും തകര്‍ക്കാന്‍ കൊറോണയ്ക്ക് കഴിയും

മനുഷ്യ ശരീരത്തിലെ എല്ലാ അവയവങ്ങളെയും തകര്‍ക്കാന്‍ കൊറോണ വൈറസിന് കഴിയുമെന്ന് പുതിയ പഠനം. മനുഷ്യ ശരീരത്തിലെ വ്യക്കകള്‍, തലച്ചോറ്,നാഡീവ്യവസ്ഥ,തൊലി,ദഹന വ്യവസ്ഥ തുടങ്ങി അവയവങ്ങളെ എല്ലാം കൊറോണ തകരാറിലാക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.

കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഇര്‍വിങ് മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കയിലെ ഏറ്റവും കൂടുതല്‍ കൊറോണരോഗികളെ ചികിത്സിച്ച ആശുപത്രികളിലൊന്നാണ് ഇര്‍വിങ് മെഡിക്കല്‍ സെന്റര്‍. കൊറോണ ബാധിച്ച് ആശുപത്രിയിലായ രോഗികളെ നിരീക്ഷിച്ചാണ് ഗവേഷകര്‍ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Read Aslo ഗെഹ്ലോട്ടിന്റെ രാജി ആവശ്യപ്പെട്ട് സച്ചിന്‍, രാജസ്ഥാനില്‍ ഗുരുതര പ്രതിസന്ധി; മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു https://metrojournalonline.com/national/2020/07/12/ashog-gehlot-resignation-demanded.html

ഈ പഠന പ്രകാരം രക്തം കട്ടപിടിക്കാനും, ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കാനും വൈറസ് കാരണമാകും. പനി, ചുമ തുടങ്ങിയ സാധാരണ ലക്ഷണങ്ങളോടൊപ്പം തലവേദന,ബുദ്ധിഭ്രമം,പേശീവേദന,വയറുവേദന,എന്നീ രോഗ ലക്ഷണങ്ങളും ചിലരില്‍ കാണാന്‍ കഴിയും. കൊറോണ വൈറസിന് മനുഷ്യശരീരത്തിലേക്ക് അതിവേഗം കടക്കാന്‍ സാധിക്കും, ഇതാണ് അവയവങ്ങള്‍ പെട്ടന്ന് തന്നെ തകരാറിലാകാന്‍ കാരണം. വൈറസിനെ ശരീരത്തിലേയ്ക്ക് അതിവേഗം കടത്തിവിടുന്നത് ACE2 എന്ന റിസപ്റ്ററുകള്‍ ആണ്. വ്യക്കകള്‍, കരള്‍,പാന്‍ക്രിയാസ് ,രക്തക്കുഴലുകള്‍ എന്നിവയെല്ലാം ആവരണം ചെയ്തിരിക്കുന്നത് ACE2 റിസപ്റ്ററുകള്‍ കൊണ്ടാണ്. ഈ റിസപ്റ്ററുകളുടെ സഹായത്തോടെയാണ് കൊറോണ വൈറസിന് ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നത്.

നേരത്തെ കൊറോണ വൈറസ് ശ്വസകോശത്തെയും തലച്ചോറിനെയും ബാധിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍ നടത്തിയ പഠനത്തില്‍ പറഞ്ഞിരുന്നു. 45 കൊറോണ രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.

Share this story