വൈറസ് തട്ടിപ്പാണെന്ന് പറഞ്ഞ് കൊവിഡ് പാര്‍ട്ടി; പങ്കെടുത്ത യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു

വൈറസ് തട്ടിപ്പാണെന്ന് പറഞ്ഞ് കൊവിഡ് പാര്‍ട്ടി; പങ്കെടുത്ത യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു

അമേരിക്കയില്‍ കൊവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. വൈറസ് തട്ടിപ്പാണെന്ന് പറയുന്ന ഒരു സംഘമാളുകളാണ് കൊവിഡ് പാര്‍ട്ടി സംഘടിപ്പിച്ചത്. ഇതില്‍ പങ്കെടുത്ത ഒരു യുവാവാണ് രോഗം ബാധിചച്് മരിച്ചത്.

രോഗം സ്ഥിരീകരിച്ച ചിലര്‍ വൈറസിനെ പരാജയപ്പെടുത്താനാകുമെന്ന് വെല്ലുവിളിച്ച് സുഹൃത്തുക്കളെ ക്ഷണിച്ച് പാര്‍ട്ടി നടത്തുകയായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് യുവാവ് താന്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത കാര്യവും ഇവിടെ നിന്നാണ് രോഗബാധിതനായെന്ന കാര്യവും വെളിപ്പെടുത്തിയത്.

വൈറസുണ്ടെങ്കില്‍ തന്നെ 30കാരനായ തന്നെ ബാധിക്കില്ലെന്ന് ഇയാള്‍ വിശ്വസിച്ചിരുന്നു. യുഎസില്‍ കൊവിഡ് ബാധിച്ച് 1.45 ലക്ഷം പേരാണ് ഇതിനോടകം മരിച്ചത്.

Share this story