തിരിഞ്ഞുകൊത്തി ഭീകരര്‍; പാകിസ്താന്‍ സൈന്യത്തിനെതിരെ ആക്രമണം; നാല് മരണം

തിരിഞ്ഞുകൊത്തി ഭീകരര്‍; പാകിസ്താന്‍ സൈന്യത്തിനെതിരെ ആക്രമണം; നാല് മരണം

ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ വളര്‍ത്തുന്ന ഭീകരസംഘടനകള്‍ പാകിസ്താനെതിരെ തിരിയുന്നു. ഇന്നു രാവിലെ പാക് സൈന്യത്തിന് നേരെ ആക്രമണം അഴിച്ചുവിട്ട ഭീകരന്മാര്‍ നാലു സൈനികരെ വകവരുത്തിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Read Also ബി നിലവറ തുറക്കണമോയെന്ന് ഭരണസമിതിക്ക് തീരുമാനിക്കാം; ഭരണസമിതിയില്‍ അഹിന്ദുക്കള്‍ പാടില്ലെന്നും സുപ്രീം കോടതി https://metrojournalonline.com/kerala/2020/07/13/padnamaba-swami-temple-verdict.html?fbclid=IwAR0Kk-uQLtqTG0KjPrdGfq-Cg-6NZ3lCMa7wNgrA1wGwB83hG3FcU9z3eh0

പാകിസ്താനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരന്മാരെ തേടി സൈന്യം നടത്തിയ തിരച്ചിലിലാണ് ശക്തമായ തിരിച്ചടി ലഭിച്ചിരിക്കുന്നത്. ഏറ്റുമുട്ടലില്‍ നാലു ഭീകരന്മാരെ വധിച്ചതായും പാക്‌സൈന്യം അവകാശപ്പെടുന്നു.വടക്കന്‍ വസീറിസ്ഥാന് മേഖലയില്‍ മിറാന്‍ഷാ പ്രദേശത്തെ വാസ്ഹാദയിലാണ് ഭീകരന്മാര്‍ പാക്‌സൈന്യത്തെ ആക്രമിച്ചത്.

പാകിസ്താനിലെ മാദ്ധ്യമങ്ങളടക്കം മറച്ചുവച്ചിരിക്കുന്ന വാര്‍ത്ത അന്താരാഷ്ട്ര മാദ്ധ്യമപ്രവര്‍ത്തകരാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഇന്ത്യയിലേക്കും അഫ്ഗാനിലേക്കും ഭീകരന്മാരെ അയക്കുന്നതില്‍ പാക്‌സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ലഭിക്കുന്നതെന്നാണ് സൂചന.

കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം പാകിസ്താന്‍ ഭീകരന്മാരെ വേണ്ടവിധം പരിഗണിക്കുന്നില്ലെന്ന അസ്വസ്ഥതയാണ് ശത്രുതയ്ക്ക് കാരണമെന്നാണ് പറയപ്പെടുന്നത്. വാസ്ഹാദ മേഖലയില്‍ ഭീകരന്മാര്‍ സ്വന്തം നിലയ്ക്ക് കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങിയതാണ് പാക് ഭരണകൂടത്തെ ചൊടിപ്പിച്ചത്.

Read Also സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കോട്ടയം സ്വദേശിയുടെ രോഗ ഉറവിടം വ്യക്തമല്ല https://metrojournalonline.com/kerala/2020/07/13/covid-death-again-in-kerala-3.html

ബലൂച് മേഖലയില്‍ ആഭ്യന്തരയുദ്ധം രൂക്ഷമായതിന് പുറകേയാണ് ഭീകരന്മാര്‍ നേരെ തിരിഞ്ഞിരിക്കുന്നത്. പാക്‌സൈന്യത്തിന് നേരെ ഇസ്ലാമിക ഭീകരര്‍തന്നെ ആക്രമണം നടത്തിയതിന്റെ പ്രതിസന്ധിയിലാണ് പാക് ഭരണകൂടം.

Share this story