5ജി സാങ്കേതികവിദ്യാ ശൃംഖലയില്‍ നിന്നും വാവേയെ നിരോധിക്കാന്‍ ബ്രിട്ടന്‍

5ജി സാങ്കേതികവിദ്യാ ശൃംഖലയില്‍ നിന്നും വാവേയെ നിരോധിക്കാന്‍ ബ്രിട്ടന്‍

രാജ്യത്തെ 5ജി ശൃംഖലയിൽ നിന്നും ചൈനീസ് ടെലികോം കമ്പനിയായ വാവേയെ നിരോധിക്കാനുള്ള നീക്കവുമായി ബ്രിട്ടൻ. ഇതുമായി ബന്ധപ്പെട്ട ചർച്ചയാക്കായി പ്രധാനമന്ത്രി ബൊറിസ് ജോൺസൺ അധ്യക്ഷനായ ബ്രിട്ടന്റെ ദേശീയ സുരക്ഷാ കൗൺസിൽ യോഗം ചൊവ്വാഴ്ച ചേരും. യോഗത്തിലെ തീരുമാനം അന്ന് തന്നെ മാധ്യമ സെക്രട്ടറി ഒലിവർ ഡോവ്ഡെൻ പുറത്തുവിടും.

സെമി കണ്ടക്ടർ സാങ്കേതിക വിദ്യ ചൈനീസ് കമ്പനിയായ വാവേയ്ക്ക് ലഭ്യമാക്കുന്നതിൽ അടുത്തിടെ അമേരിക്ക ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭാവിയിൽ 5ജി സാങ്കേതികവിദ്യ വിതരണ രംഗത്ത് വാവേയുടെ ശേഷിയെ ബാധിച്ചേക്കുമെന്ന് ബ്രിട്ടൻ നിരീക്ഷിക്കുന്നു. ഇത് കൂടാതെ രാജ്യ സുരക്ഷയും ബ്രിട്ടൻ കണക്കിലെടുക്കുന്നുണ്ട്. ചൈനീസ് സർക്കാരുമായുള്ള വാവേയുടെ ബന്ധം സുരക്ഷാ പ്രശ്നമായി ബ്രിട്ടനും കാണുന്നുണ്ട്. ഇക്കാര്യത്തിൽ അമേരിക്കയ്ക്കും സമാന നിലപാടാണ്.

എന്നാൽ തീരുമാനം എന്തായിരിക്കുമെന്ന് വ്യക്തമല്ല. 5ജിയിൽ വാവേയുടെ പങ്ക് 2023-ഓടെ 35 ശതമാനമാക്കി കുറയ്ക്കാനും. ശേഷം വരുന്ന രണ്ട് വർഷത്തിനുള്ളിൽ കമ്പനിയെ പൂർണമായും ഒഴിവാക്കാനുമാണ് ബ്രിട്ടന്റെ നീക്കം. എന്നാൽ വാവേയെ പെട്ടെന്ന് ഒഴിവാക്കുന്നത് സാങ്കേതികവിദ്യാ വിന്യാസത്തേയും സേവനത്തേയും ബാധിക്കാനിടയുണ്ടെന്ന് ചില ടെലികോം കമ്പനികൾ അഭിപ്രായപ്പെടുന്നു.

Read AIso സ്പീക്കര്‍ രാജിവെക്കണം, സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും യുഡിഎഫ് https://metrojournalonline.com/kerala/2020/07/13/udf-demands-cm-resignation.html

ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തുന്നുവെന്ന വാദം വാവേ നിഷേധിക്കുന്നുണ്ട്. അമേരിക്കൻ കമ്പനികൾക്ക് വേണ്ടി വാവേയുടെ വളർച്ച തടയുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും കമ്പനി ആരോപിക്കുന്നു.

Share this story