കാനഡയിലെ ക്യൂബക്കില്‍ ഇന്‍ഡോറിലെ പൊതുയിടങ്ങളിലും മാസ്‌ക് നിര്‍ബന്ധം

കാനഡയിലെ ക്യൂബക്കില്‍ ഇന്‍ഡോറിലെ പൊതുയിടങ്ങളിലും മാസ്‌ക് നിര്‍ബന്ധം

ക്യൂബക്: അടച്ചിട്ട സ്ഥലത്തെ പൊതുയിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കിയ കാനഡയിലെ ആദ്യ പ്രവിശ്യയായി ക്യൂബക്. നിയമം ലംഘിച്ചാല്‍ ആറായിരം വരെ ഡോളറാണ് പിഴ.

12 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഇന്‍ഡോര്‍ സ്‌റ്റോറുകളിലും റസ്‌റ്റോറന്റുകളിലും മറ്റ് പൊതുയിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്. ജൂലൈ 18 മുതലാണ് നിയമം നടപ്പാക്കുകയെന്നും ഭരണാധികാരി ഫ്രാങ്കോയിസ് ലിഗോള്‍ട്ട് അറിയിച്ചു.

പ്രവിശ്യയില്‍ കൊവിഡ് വ്യാപനത്തിന്റെ അടുത്ത തരംഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണിത്. 400 ഡോളറിലാണ് പിഴ ആരംഭിക്കുക. ആവര്‍ത്തിച്ചാല്‍ ആറായിരം വരെയാകും.

Share this story