ചരിത്രപ്രസിദ്ധമായ നാന്റസ് കത്ത്രീഡലിൽ വൻ തീ പിടിത്തം

ചരിത്രപ്രസിദ്ധമായ നാന്റസ് കത്ത്രീഡലിൽ വൻ തീ പിടിത്തം

15ാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ഫ്രാൻസിലെ നാന്റസ് കത്ത്രീഡലിൽ വൻ തീപിടിത്തം. പടിഞ്ഞാറൻ ഫ്രാൻസിലെ നാന്റസിലാണ് കത്ത്രീഡൽ സ്ഥിതി ചെയ്യുന്നത്. പ്രാദേശിക സമയം ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്.

കഴിഞ്ഞ വർഷം പാരീസിലെ നോത്ര ദാം കത്ത്രീഡലിലും വൻ തീപിടിത്തമുണ്ടായിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണികൾ തുടർന്ന് വരികയാണ്. 1972ലും നാനന്റസ് കത്ത്രീഡലിൽ തീപിടിത്തമുണ്ടായിട്ടുണ്ട്‌

Share this story