കോവിഡ്: നാലാമതും പന്ത്രണ്ടായിരം കവിഞ്ഞ് ഫ്‌ളോറിഡ

കോവിഡ്: നാലാമതും പന്ത്രണ്ടായിരം കവിഞ്ഞ് ഫ്‌ളോറിഡ

ഫ്‌ളോറിഡ: ആരോഗ്യ വിഭാഗം പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം ഞായറാഴ്ച ഫ്‌ളോറിഡയില്‍ 12478 പുതിയ കോവിഡ് കേസുകളാണുണ്ടായത്. 87 പേരാണ് കോവിഡിനെ തുടര്‍ന്ന് മരിച്ചത്.

ആരോഗ്യ വിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്താകെ ഇതുവരെ 350,047 കോവിഡ് രോഗികളും മരണം 4982ഉം കവിഞ്ഞു.

ഒരു ദിവസം പന്ത്രണ്ടായിരത്തിലേറെ രോഗികള്‍ നാലാം തവണയാണ് രേഖപ്പെടുത്തുന്നത്. രോഗവ്യാപനം തുടങ്ങിയതിന് ശേഷം പന്ത്രണ്ടായിരം നാലു തവണയും കടന്നത് ജൂലായ് മാസത്തിലാണ്.

Share this story