അനുമതിയോടെ ന്യൂയോര്‍ക്കിലെ നാലാംഘട്ട തുറക്കല്‍

അനുമതിയോടെ ന്യൂയോര്‍ക്കിലെ നാലാംഘട്ട തുറക്കല്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തിന്റെ നാലാംഘട്ട തുറക്കല്‍ ഇന്ന്. എന്നാല്‍ ന്യൂയോര്‍ക്കിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് നാലാംഘട്ട തുറക്കലിന് ചെറിയ വ്യത്യാസങ്ങളുണ്ട്.

നാലാംഘട്ടത്തില്‍ റസ്‌റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ലെന്ന് മേയര്‍ ബില്‍ ഡി ബ്ലാസിയോ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. എന്നാല്‍ മറ്റു സ്ഥലങ്ങളില്‍ മൂന്നാം ഘട്ടത്തില്‍ തന്നെ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയുണ്ടായിരുന്നു.

മ്യൂസിയം തുറക്കില്ലെന്നും മേയര്‍ അറിയിച്ചിരുന്നു. എന്നാല്‍ അനുവദനീയമായതില്‍ ഷോപ്പിംഗ് മാളുകളുണ്ട്.

കുറഞ്ഞ റിസ്‌കുള്ള കേന്ദ്രങ്ങള്‍ തുറക്കുന്നതിന് നാലാംഘട്ടത്തില്‍ അനുമതിയുണ്ട്. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മൃഗശാല തുടങ്ങിയവ 33 ശതമാനം ശേഷിയോടെയാണ് തുറക്കാന്‍ അനുമതിയുള്ളത്. സിനിമാ നിര്‍മാണവും പ്രദര്‍ശനവും അനുവദിച്ചിട്ടുണ്ട്. കായിക രംഗത്തിന് അനുമതിയുണ്ടെങ്കിലും കാഴ്ചക്കാര്‍ക്ക് അനുവാദമില്ല.

Share this story