പ്രാർത്ഥനയും പഠനവും പാട്ടുമെല്ലാം ഔട്ട്ഡോറിലേക്ക്

പ്രാർത്ഥനയും പഠനവും പാട്ടുമെല്ലാം ഔട്ട്ഡോറിലേക്ക്

ഹൂസ്റ്റണിലെ റൈസ് യൂണിവേഴ്‌സിറ്റി ഈ വേനൽക്കാലത്ത് 9 വലിയ ക്ലാസ് റൂമുകൾ നിർമ്മിക്കും. എല്ലാം തുറസ്സായ സ്ഥലത്തായിരിക്കുമെന്നു മാത്രം.

അവയിൽ 5 എണ്ണം വശങ്ങൾ തുറക്കാവുന്ന സർക്കസ് കൂടാരങ്ങളായിരിക്കും. അവ യൂണിവേഴ്‌സിറ്റി വാങ്ങും. തുറസ്സായ സ്ഥലങ്ങളിൽ 4 അർദ്ധ രുപത്തിലുള്ള കെട്ടിടങ്ങൾ നിർമിക്കും. വിദ്യാർത്ഥികളും പ്രൊഫസർമാരും ചുവർ ചിത്രങ്ങൾകൊണ്ടും വീഡിയോ ദൃശ്യങ്ങൾകൊണ്ടും അവ അലംകൃതമാക്കും.

വർഷാവസാനം ക്‌ളാസ്സുകളും വിദ്യാർത്ഥികളുടെ മറ്റു പ്രവർത്തനങ്ങളും അവിടങ്ങളിലാകും നടക്കുക. തുറസ്സായ സ്ഥലങ്ങളിൽ കൊറോണ വൈറസ് അത്രയെളുപ്പം വ്യാപിക്കില്ലെന്നതിനാൽ ആരോഗ്യത്തിനു നേരിടുന്ന ഭീഷണി കുറയും. ഇതിലൂടെ സമൂഹത്തിനൊരു സന്ദേശമാണ് തങ്ങൾ നൽകുന്നതെന്ന് റൈസ് യൂണിവേഴ്‌സിറ്റി വൈസ് പ്രസിഡന്റ് കെവിൻ കിർബി പറയുന്നു.

രാജ്യത്തുടനീളം കെട്ടിടങ്ങൾക്കുള്ളിൽ നടക്കുന്ന പരിപാടികൾ കുറേക്കാലത്തേക്കെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിക്കും. അധ്യാപനം, മതപരമായ ആരാധന ചടങ്ങുകൾ, സമ്മേളനങ്ങൾ, സാംസ്കാരിക പരിപാടികൾ, റസ്റ്ററന്റുകളിലെ ഭക്ഷണം,തലമുടിവെട്ടൽ തുടങ്ങിയവക്കെല്ലാം ഇത് ബാധകമാകും. മാസ്കുകൾ ധരിക്കുന്നത് അപകട സാധ്യത കുറക്കുമെങ്കിലും തുറസ്സായ അത് കൂടുതൽ ഇല്ലാതെയാകും.

കഴിയുന്നത്ര പ്രവർത്തനങ്ങൾ തുറസ്സായ സ്ഥലങ്ങളിലേക്ക് മാറ്റുകയാണ് ഉചിതമെന്നു വാഷിംഗ്‌ടൺ പോസ്റ്റ് കൊളമിസ്റ്റായ മേഗൻ മക്കാർഡിൽ എഴുതി. കാലാവസ്ഥ ചിലപ്പോൾ പ്രശ്നമുണ്ടാക്കിയേക്കാമെങ്കിലും ശരിയായ പരിഹാരങ്ങൾക്കുള്ള അന്വേഷണം തുടരേണ്ടതുണ്ട്.

പല സ്ഥലങ്ങളിലും തുറസ്സായ സ്ഥലങ്ങളിലെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ്.

ഡന്മാർക്കിൽ വസന്തകാലത്ത് സ്‌കൂളുകൾ പ്രവർത്തിച്ചത് പ്ലേ ഗ്രൗണ്ടുകളിലും പബ്ലിക് പാർക്കുകളിലും ഫുട്ബോൾ സ്റ്റേഡിയങ്ങളുടെ ഗാലറികളിലുമായിരുന്നു.

മസ്സാച്യുസ്സെറ്റ്സിലെ സൗത്ത് വിക് ഉൾപ്പടെയുള്ള പല പട്ടണങ്ങളിലും മീറ്റിംഗുകൾ തുറസ്സായ സ്ഥലങ്ങളിലാണ് നടന്നത്. മടക്കിയെടുക്കാവുന്ന കസേരകളാണ് അതിനായി ഉപയോഗിച്ചത്.

ഓഹിയോവിലെ വെസ്റ്റർവില്ലെയിലുള്ള ഒരു ബാപ്റ്റിസ്റ്റ് പള്ളിയിൽ പാസ്റ്റർ ഒരു സിസ്സർ ലിഫ്റ്റ് ഉപയോഗിച്ച് 25 അടി ഉയരത്തിലേക്കെത്തുകയും അതുപയോഗിച്ച് ഒരു ഡ്രൈവ്-ഇൻ സർവീസ് നടത്തുകയും ചെയ്ത കാര്യം ടൈം മാഗസിൻ റിപ്പോർട്ട് ചെയ്തിരുന്നു. തുറസായ സ്ഥലങ്ങളിൽ മതപരമായ ചടങ്ങുകൾ നടത്തുന്നതിനുള്ള നിയന്ത്രണങ്ങളിൽ സാൻ ഡീഗോ കൗണ്ടി അയവു വരുത്തി.

തുറസ്സായ സ്ഥലങ്ങളിൽ ഭക്ഷണം കഴിക്കുന്നതിനു ഏർപ്പെടുത്തിയിരുന്നനിയന്ത്രണങ്ങളിൽ പല നഗരങ്ങളും അയവുകൾ വരുത്തി. ന്യൂയോർക്കിൽ ഹാർലെമിലെ മേൽബാസ് പോലുള്ള റസ്റ്ററന്റുകൾ ക്രിയാത്‌മകമായിട്ടാണ് പ്രതികരിച്ചത്. അവർ കൂടുതൽ ഔട്ട്ഡോർ സൗകര്യങ്ങളൊരുക്കുകയാണ്.

വാഷിങ്ടണിലെ ഒരു ലോബിയിസ്റ്റായ ജൂലി ഗ്ലോവർ “ഔട്ട് ഡോർ വോക്കിങ് മീറ്റിംഗുകൾ” സംഘടിപ്പിക്കുകയാണ്. ഒരാളിൽ നിന്നും 6 അടി അകലം പാലിച്ചാണവ നടത്തുന്നത്. സാധാരണ നിലയിലേക്ക് മടങ്ങിയാലും ഈ രീതിയാകും തുടരുകയെന്നാണ് ഗ്ലോവർ പറയുന്നത്. മറ്റുള്ളവർ എന്തുപറഞ്ഞാലും സാരമാക്കില്ല.

വേനൽക്കാലത്ത് ജെഴ്‌സി തീരത്ത് കഴിഞ്ഞവാരാന്ത്യത്തിൽ ജോണിയും അസ്ബറിജൂക്‌സും ഒരു ഡ്രൈവ്-ഇൻ സംഗീത പരിപാടി സംഘടിപ്പിച്ചു. സ്വന്തം കാറുകൾക്കുള്ളിലിരുന്നുകൊണ്ട് ആയിരക്കണക്കിന് ആരാധകരാണ് അതാസ്വദിച്ചത്.

Share this story