സ്‌കൂളുകള്‍ എല്ലാം 8 ആഴ്ചത്തേക്ക് വെര്‍ച്യുല്‍ ആകണം: ഹാരിസ് കൗണ്ടി ജഡ്ജ് ലിനാ ഹിഡാല്‍ഗോ

സ്‌കൂളുകള്‍ എല്ലാം 8 ആഴ്ചത്തേക്ക് വെര്‍ച്യുല്‍ ആകണം: ഹാരിസ് കൗണ്ടി ജഡ്ജ് ലിനാ ഹിഡാല്‍ഗോ

ടെക്‌സസ്: ഒക്ടോബര്‍ വരെയുള്ള എല്ലാ വ്യക്തിഗത പാഠ്യ പദ്ധതികളും നിര്‍ത്തി വെര്‍ച്യുല്‍ പഠനത്തിലേക്ക് മാറണം എന്ന് ജഡ്ജി ഹിഡാല്‍ഗോ സ്‌കൂള്‍ ജില്ലകളോട് അഭ്യര്‍ത്ഥിച്ചു.

ഇന്ന്, നമ്മുടെ കമ്മ്യൂണിറ്റി വളരെ കടുത്തതും അനിയന്ത്രിതവുമായ കോവിഡ് -19 ന്റെ മഹാ വ്യാപനത്തിലൂടെയാണ് കടന്നു പോകുന്നത്. എത്രയും വേഗം സ്‌കൂളുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനരഹിതമാക്കുന്നതിനു നമ്മുടെ കേസുകളുടെ എണ്ണം ഗണ്യമായി കുറയേണ്ടതുണ്ട് അതുപോലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുറയണം. ഹിഡാല്‍ഗോ പറഞ്ഞു.

ഹ്യുസ്റ്റണ്‍ സിറ്റിയില്‍ മാത്രം ഇന്നലെ കോവിഡ്-19 ന്റെ 884 പുതിയ കേസുകളുണ്ടെന്ന് മേയര്‍ ടര്‍ണര്‍ ഇന്നലെ വൈകിട്ട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇപ്പോള്‍ കേസുകളുടെ എണ്ണം 36,985 ആയി. ഇന്നലെ ഏഴ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം മരണം 329 ആയി ഉയര്‍ന്നു. ഇന്നലെ നടന്ന ഏഴ് മരണങ്ങളില്‍ ഒരാള്‍ ഹ്യൂസ്റ്റണ്‍ അഗ്‌നിശമന വകുപ്പ് ക്യാപ്റ്റന്‍ ലെറോയ് ലൂസിയോ ആണെന്ന് ഹ്യൂസ്റ്റണ്‍ പ്രൊഫഷണല്‍ ഫയര്‍ഫൈറ്റേഴ്സ് അസോസിയേഷന്‍ (എച്ച്പിഎഫ്എ) അറിയിച്ചു. കുറഞ്ഞത് 224 മുനിസിപ്പല്‍ ജീവനക്കാര്‍ വയറസ് പോസിറ്റീവ് ആയതായാണ് അറിഞ്ഞതെന്ന് മേയര്‍ പറഞ്ഞു.

അതേസമയം അല്പം ആശ്വാസം നല്‍കുന്നത് ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നവരുടെ എണ്ണം നേരിയ തോതില്‍ കഴിഞ്ഞ ഒരാഴ്ചയായി കുറയുന്നതായാണ് കാണുന്നത് എന്ന് ടെക്‌സാസ് മെഡിക്കല്‍ സെന്റര് വൃത്തങ്ങള്‍. പരമാവധി ശേഷിയും കവിഞ്ഞു നില്‍ക്കുന്ന മെമ്മോറിയല്‍ ഹെര്‍മന്‍, ഹ്യൂസ്റ്റണ്‍ മെത്തഡിസ്റ്റ് ആശുപത്രികള്‍ക്ക് ഇതൊരല്പം ആശ്വാസം നല്‍കും എന്ന് അധികൃതര്‍ ഫോക്‌സ് 26 നോട് പറഞ്ഞു.

ഹാരിസ് കൗണ്ടിയില്‍ ഇന്നലെ 1326 പുതിയ കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത് ഇതോടെ അകെ കേസുകളുടെ എണ്ണം 57095 ആയി ഉയര്‍ന്നു. അകെ മരിച്ചവര്‍ 544. രോഗമുക്തി നേടിയവര്‍ 18706.

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ ഇന്നലെ 16 പുതിയ കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത് ഇതോടെ അകെ കേസുകളുടെ എണ്ണം 5995 ആയി ഉയര്‍ന്നു. ഒരു മരണം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതോടെ അകെ മരിച്ചവര്‍ 72.

ബ്രാസോറിയാ കൗണ്ടിയില്‍ ഇന്നലെ 92 പുതിയ കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത് ഇതോടെ അകെ കേസുകളുടെ എണ്ണം 4767 ആയി ഉയര്‍ന്നു. രണ്ടു മരണം ആണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചെയ്തതോടെ അകെ മരിച്ചവര്‍ 34.

ഗാല്‍വേസ്റ്റോണ്‍ കൗണ്ടിയില്‍ ഇന്നലെ 229 പുതിയ കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത് ഇതോടെ അകെ കേസുകളുടെ എണ്ണം 7354 ആയി ഉയര്‍ന്നു. ഒരു മരണം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതോടെ അകെ മരിച്ചവര്‍ 66

Share this story