ബ്രസീലില്‍ കോവിഡ് മരണം 80,000 കവിഞ്ഞു; രോഗികളുടെ എണ്ണം 2,118,646 ആയി

ബ്രസീലില്‍ കോവിഡ് മരണം 80,000 കവിഞ്ഞു; രോഗികളുടെ എണ്ണം 2,118,646 ആയി

ബ്രസീലിയ: ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ബ്രസീലില്‍ കോവിഡ് മരണം 80,120 ആയി. ഇന്നലെ 632 പേരാണ് മരിച്ചത്. കോവിഡ് രോഗികളുടെ എണ്ണം 2,118,646 ആയി ഉയര്‍്‌നു. ഇന്നലെ മാത്രം 20,257 പേര്‍ക്കാണ് രോഗബാധയുണ്ടായത്.

ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സൊനാരോയെ കൂടാതെ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ക്കുകൂടി കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു. വിദ്യാഭ്യാസ മന്ത്രി മില്‍ട്ടണ്‍ റിബെയ്‌റോ, പൗരത്വ മന്ത്രി ഒനിക്‌സ് ലൊറന്‍സോണി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രാദേശികമായ രോഗബാധയുടെ വിവരങ്ങള്‍ ദേശീയ ആരോഗ്യ മന്ത്രാലയത്തിന് അയക്കുന്നതില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ഏതാനും സ്റ്റേറ്റ് ഹെല്‍ത്ത് സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Share this story