കോവിഡ് വാക്‌സിന്‍ ഇന്ന് ലഭ്യമായാല്‍ പകുതി അമേരിക്കക്കാരും എടുക്കില്ലെന്ന് യു എസ് മുന്‍ സര്‍ജന്‍ ജനറല്‍

കോവിഡ് വാക്‌സിന്‍ ഇന്ന് ലഭ്യമായാല്‍ പകുതി അമേരിക്കക്കാരും എടുക്കില്ലെന്ന് യു എസ് മുന്‍ സര്‍ജന്‍ ജനറല്‍

വാഷിംഗ്ടണ്‍: കൊറോണ വൈറസിന് ഇന്ന് വാക്‌സിന്‍ ലഭ്യമായാല്‍ പകുതി അമേരിക്കക്കാര്‍ക്കും അത് ലഭ്യമാകില്ലെന്ന് യു എസ് മുന്‍ സര്‍ജന്‍ ജനറല്‍ ഡോ. വിവേക് മൂര്‍ത്തി. എന്‍ എന്‍ എന്നിന്റെ വൂള്‍ഫ് ബ്ലിസ്റ്ററുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസക്കുറവാണ് പകുതി അമേരിക്കക്കാര്‍ക്കും മരുന്ന് ലഭ്യമാകാതിരിക്കാന്‍ കാരണമാകുക.

രോഗവ്യാപനമുണ്ടായിരിക്കുമ്പോള്‍ സര്‍ക്കാറിന് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ആസ്തി പൊതുവിശ്വാസമാണെന്നും അത് എന്തുവിലകൊടുത്തും നിലനിര്‍ത്തണമെന്നും വിവേക് മൂര്‍ത്തി പറഞ്ഞു.

പൊതുജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടാല്‍ പൊതുമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുമ്പോള്‍ അത് പിന്തുടരാന്‍ അവര്‍ തയ്യാറാകുകയില്ല. വാക്‌സിനുകളുടെ കാര്യത്തിലും ഇത് സംഭവിക്കുമെന്നും നിലവില്‍ നടന്ന സര്‍വേകള്‍ പ്രകാരം പകുതിയോളം പേരും കോവിഡ് വാക്‌സിന്‍ ലഭ്യമായാല്‍ പോലും ഇപ്പോള്‍ അത് സ്വീകരിക്കാന്‍ തയ്യാറാകില്ലെന്ന് പറഞ്ഞ മൂര്‍ത്തി ഇതൊരു ഞെട്ടിക്കുന്ന സംഖ്യയാണെന്നും ചൂണ്ടിക്കാട്ടി.

മാസ്‌ക് ധരിക്കേണ്ടതില്ലെന്നാണ് പ്രസിഡന്റ് ട്രംപ് തന്റെ അനുയായികളോട് പറഞ്ഞത്. മാത്രമല്ല രാജ്യം വീണ്ടും തുറക്കുന്നതിനുള്ള ശാസ്ത്രജ്ഞരുടേയും പൊതുജനാരോഗ്യ വിദഗ്ധരുടേയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തു.

തെറ്റുകള്‍ സംഭവിക്കുമ്പോള്‍ ഉള്‍പ്പെടെ നേതാക്കള്‍ സത്യം പറയണമെന്നും ശാസ്ത്രവും ശാസ്ത്രജ്ഞരേയും ഉള്‍പ്പെടുത്തിയും നിരന്തരം ആശയവിനിമയം നടത്തിയുമാണ് രാജ്യത്തെ നയിക്കേണ്ടതെന്നും മൂര്‍ത്തി ആവശ്യപ്പെട്ടു.

കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരത്തെ നല്കിയിരുന്നത് ട്രംപ് അവസാനിപ്പിച്ചുവെങ്കിലും വീണ്ടും അത് പുനഃരാരംഭിക്കാനുള്ള കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സിന്റെ ശ്രമം വിശ്വാസം മെച്ചപ്പടുത്താന്‍ സഹായിക്കുമെന്നാണ് മൂര്‍ത്തിയുടെ അഭിപ്രായം.

Share this story