നിലപാട് തിരുത്തി ട്രംപ്; മാസ്‌ക് ധരിക്കുന്നവര്‍ രാജ്യ സ്‌നേഹികള്‍

നിലപാട് തിരുത്തി ട്രംപ്; മാസ്‌ക് ധരിക്കുന്നവര്‍ രാജ്യ സ്‌നേഹികള്‍

വാഷിംഗ്ടണ്‍: കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ ട്രംപ് മാസ്‌ക് ധരിക്കാത്തതായിരുന്നു അമേരിക്കയിലെയും ആഗോള മാധ്യമങ്ങളുടെയും ചര്‍ച്ച. കൊന്നാലും മാസ്‌ക് ധരിക്കില്ല എന്ന തീരുമാനമായിരുന്നു ട്രംപ് കൈവരിച്ചിരുന്നത്. എന്നാല്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ പറഞ്ഞതെല്ലാം മാറ്റിപ്പറഞ്ഞ് ദേശസ്‌നേഹിയായി മാറിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാസ്‌ക് ധരിക്കുന്നവര്‍ രാജ്യ സ്‌നേഹമാണ് പ്രകടിപ്പിക്കുന്നതെന്ന് ട്രംപ് ട്വീറ്റ് ചെയ്തതാണ് ഇപ്പോള്‍ ചര്‍ച്ച.

മാസ്‌ക് ധരിക്കുന്നത് അനുകൂലിച്ചും പ്രോത്സാഹിപ്പിച്ചും കൊണ്ടുള്ള ട്രംപിന്റെ ട്വീറ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പൊതുസ്ഥലത്ത് മാസ്‌ക് ധരിച്ച് പ്രത്യക്ഷപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് വൈറസിനെ ചെറുക്കാനുള്ള മികച്ച മാര്‍ഗമാണ് മാസ്‌കെന്ന് വ്യക്തമാക്കി ട്രംപ് ട്വീറ്റ് ചെയ്തത്.

നിലപാട് തിരുത്തി ട്രംപ്; മാസ്‌ക് ധരിക്കുന്നവര്‍ രാജ്യ സ്‌നേഹികള്‍
അദൃശ്യമായ ചൈനാ വൈറസിനെ തുരത്താന്‍ നാം ഒറ്റക്കെട്ടായി ശ്രമിക്കുകയാണ്. സാമൂഹികാകലം പാലിക്കാന്‍ സാധിക്കാതെവരുന്ന സന്ദര്‍ഭങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് രാജ്യസ്‌നേഹം വെളിവാക്കുമെന്ന് പലരും പറയുന്നു. നിങ്ങളുടെ പ്രിയങ്കരനായ ഈ പ്രസിഡന്റിനേക്കാള്‍ ദേശസ്‌നേഹമുള്ള മറ്റൊരാളില്ല’, ട്രംപ് ട്വീറ്റ് ചെയ്തു.

എന്തായാലും സംഭവത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഓന്തിനെ പോലെയാണ് പ്രസിഡന്റ് നിറം മാറുന്നതെന്നാണ് നിരവധി പേര്‍ മറുപടി നല്‍കിയിരിക്കുന്നത്.

Share this story