കൊവിഡ്: സ്‌കൂള്‍ തുറക്കന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായവുമായി ട്രംപും ബൈഡനും

കൊവിഡ്: സ്‌കൂള്‍ തുറക്കന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായവുമായി ട്രംപും ബൈഡനും

വാഷിംഗ്ടണ്‍: കോവിഡ് രോഗബാധയുടെ പശ്ചാതലത്തില്‍ സ്‌കൂളുകള്‍ ഉടന്‍ തുറക്കണോ നീട്ടിവെക്കണോ എന്ന കാര്യത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനും രണ്ട് കാഴ്ചപ്പാടുകള്‍.

കോവിഡ് വ്യാപനം ഗുരുതരമായ പ്രദേശമാണെങ്കിലും സ്‌കൂളുകള്‍ പൂര്‍ണമായും തുറന്നു പ്രവര്‍ത്തിക്കണമെന്ന അഭിപ്രായക്കാരനാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാത്രമല്ല ഫെഡറല്‍ സഹായം തത്ക്കാലം തടഞ്ഞുവെക്കണമെന്നുമാണ് പ്രസിഡന്റിന്റെ നിലപാട്. ഇതിനകം കോണ്‍ഗ്രസ് ചെലവഴിച്ച പണം അദ്ദേഹത്തിന് ഏകപക്ഷീയമായി തടഞ്ഞുവെക്കാന്‍ സാധിക്കില്ലെങ്കിലും സ്‌കൂളുകള്‍ക്കുള്ള അടിയന്തിര സഹായത്തിന് വ്യവസ്ഥകളുണ്ടാക്കാനും അദ്ദേഹത്തിന് പദ്ധതികളുണ്ട്.

എന്നാല്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി കൂടിയായ ബൈഡനാകട്ടെ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിന് പുതിയ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ജനങ്ങളെ സുരക്ഷിതരാക്കുകയാണ് ആദ്യം വേണ്ടതെന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.

Share this story