കൊവിഡ് കുതിച്ചുയരുന്നതിനിടെ കാനഡയിലെ ആല്‍ബര്‍ട്ടയില്‍ സ്‌കൂളുകള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കാനൊരുങ്ങുന്നു

കൊവിഡ് കുതിച്ചുയരുന്നതിനിടെ കാനഡയിലെ ആല്‍ബര്‍ട്ടയില്‍ സ്‌കൂളുകള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കാനൊരുങ്ങുന്നു

ആല്‍ബര്‍ട്ട: ദിനംപ്രതി കൊവിഡ്- 19 ഉയരുന്നതിനിടെ കാനഡയിലെ ആല്‍ബര്‍ട്ട പ്രവിശ്യയില്‍ സ്‌കൂളുകള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കാനൊരുങ്ങുന്നു. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനെയുണ്ടാകും.

സ്‌കൂളുകളിലേക്ക് തിരികെ വരാനുള്ള പദ്ധതി തയ്യാറാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി അഡ്രിയാന ലാഗ്രെംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിലവില്‍ കാനഡയില്‍ ഒരിടത്തുമില്ലാത്തത്ര പ്രതിദിന കൊവിഡ് കേസുകളാണ് ആല്‍ബര്‍ട്ടയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പൂര്‍ണതോതില്‍ സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പദ്ധതിയാണ് സര്‍ക്കാരിനുള്ളത്. ആഗസ്റ്റ് ഒന്നോടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. സാധ്യമാകുന്ന സാമൂഹിക അകലം പാലിച്ചാകും പ്രവര്‍ത്തനം. എന്നാല്‍, ക്ലാസ് മുറികളില്‍ വിദ്യാര്‍ഥികള്‍ ഒന്നിച്ചിരിക്കും.

Share this story