അമേരിക്കയിൽ ജൂണിനുശേഷം ആദ്യമായി കോവിഡ് മരണം ആയിരം കവിഞ്ഞു

അമേരിക്കയിൽ ജൂണിനുശേഷം ആദ്യമായി കോവിഡ് മരണം ആയിരം കവിഞ്ഞു

വാഷിംഗ്ടണ്‍: ജൂണ്‍ രണ്ടിന് ശേഷം കോവിഡ് മരണം ആയിരം കവിഞ്ഞ് അമേരിക്ക. ചൊവ്വാഴ്ച 1052 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ കോവിഡ് മരണ നിരക്ക് കുത്തനെ കുറയുന്നുവെന്ന പ്രസിഡന്റ് ട്രംപിന്റെ അവകാശവാദങ്ങള്‍ക്ക് പിറകെയാണ് നീണ്ട ദിവസങ്ങള്‍ക്ക് ശേഷം ഒറ്റ നാളത്തെ മരണം ആയിരം കവിയുന്നത്.

വാഷിംഗ്ടണ്‍ പോസ്റ്റിന്റെ കണക്കുകള്‍ പ്രകാരം ജൂലായ് മാസത്തില്‍ രാജ്യത്ത് മരണം ഉയരുകയാണ് ചെയ്തത്. യു എസിലെ കോവിഡ് വ്യാപനത്തെ കുറിച്ച് പതിവില്‍ കവിഞ്ഞ ശുഭാപ്തി വിശ്വാസത്തോടെയാണ് പ്രസിഡന്റ് സംസാരിച്ചത്. രോഗം നിയന്ത്രണ വിധേയമാകുന്നതിന് മുമ്പ് വളരെ മോശമായ രീതിയിലായിരിക്കും ആഞ്ഞടിക്കുകയെന്നും അത് നിര്‍ഭാഗ്യകരമാണെന്നുമാണ് ട്രംപ് പറഞ്ഞത്.

Share this story