അറുപത് മില്യന്‍ ഡോളര്‍ തട്ടിപ്പ്; ഒഹായോ ഹൗസ് സ്പീക്കര്‍ അറസ്റ്റില്‍

അറുപത് മില്യന്‍ ഡോളര്‍ തട്ടിപ്പ്; ഒഹായോ ഹൗസ് സ്പീക്കര്‍ അറസ്റ്റില്‍

വാഷിംഗ്ടണ്‍: ഒഹായോ നിയമസഭാ സ്പീക്കറും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതാവുമായ ലാറി ഹോസ് ഹോള്‍ഡര്‍ 60 മില്യണ്‍ ഡോളര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി.

ഫെഡറല്‍ അധികൃതര്‍ ജൂലായ് 21ന് ഹൗസ് സ്പീക്കര്‍ക്കൊപ്പം അഡൈ്വസര്‍ ജെഫ്രി ലോങ്, നീല്‍ ക്ലാര്‍ക്ക്, ഒഹായോ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്‍ ചെയര്‍മാന്‍ മാതിം ബോര്‍ഗസ്, വാല്‍ ബെസ്പിഡിസ് എന്നിവരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംസ്ഥാന നിയമസഭയില്‍ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുമായി ബന്ധപ്പെട്ട വിവാദ നിയമം പാസാക്കിതിലാണ് ഇവര്‍ അഴിമതി നടത്തിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2019 ജനുവരിയിലാണ് ഹൗസ് ഹോള്‍ഡര്‍ നിയമസഭാ സ്പീക്കറായി ചുമതലയേറ്റത്.

ഒരു വര്‍ഷം നീണ്ടുനിന്ന ഗൂഢാലോചനയ്ക്ക് ശേഷം ന്യൂക്ലിയര്‍ ബെയില്‍ ഔട്ട് ലോ ഹൗസ് ഹോള്‍ഡ് സ്പീക്കറായതിന് ശേഷമാണ് പാസ്സാക്കിയത്.

അറസ്റ്റിനെ തുടര്‍ന്ന് എഫ് ബി ഐ സ്പീക്കറുടെ ഫാം റെയ്ഡ് ചെയ്തു. ഒഹായുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണിതെന്നും ഒഹായോ സംസ്ഥാന നികുതിദായകരുടെ പണമാണ് ഇവര്‍ തട്ടിച്ചെടുത്തതെന്നും എഫ് ബി ഐയുടെ കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി പേര്‍ വെളിപ്പെടുത്താത്ത കമ്പനിയില്‍ നിന്നും പ്രതികള്‍ 60 മില്യന്‍ ഡോളര്‍ കൈവശപ്പെടുത്തിയതായും രേഖകള്‍ വ്യക്തമാക്കുന്നു. 20 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ സ്പീക്കറോട് അടിയന്തരമായി രാജി സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

Share this story