കോവിഡ് വാക്‌സിന്‍ വിവരങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തി; ആരോപണവുമായി യു.എസ്

കോവിഡ് വാക്‌സിന്‍ വിവരങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തി; ആരോപണവുമായി യു.എസ്

വാഷിങ്ടണ്‍: രാജ്യത്തെ കോവിഡ് വാക്‌സിന്‍ ഗവേഷണ വിവരങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി യു.എസ് ആരോപണം. ചൈന സര്‍ക്കാറിന്റെ സഹായത്തോടെയാണ് ഹാക്കര്‍മാരുടെ പ്രവര്‍ത്തനം. പ്രതിരോധ വിവരങ്ങളും സോഫ്റ്റ്‌വെയര്‍ സോഴ്‌സ് കോഡുകളും ഇത്തരത്തില്‍ ചോര്‍ത്തിയതായും യു.എസ് ആരോപിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ആടിയുലയുന്നതിനിടെയാണ് അമേരിക്ക പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് യു.എസ് ഉന്നയിക്കുന്നതെന്നാണ് ചൈനയുടെ മറുപടി. കോവിഡിനെത്തുടര്‍ന്ന് രാജ്യത്തുണ്ടായ സാമുഹ്യ, രാഷ്ട്രീയ, സാമ്പത്തിക പ്രശ്‌നങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധയെ തിരിക്കുന്നതിന്റെ ഭാഗമായാണ് അമേരിക്ക ചൈനക്കെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് കഴിഞ്ഞവാരം ചൈന പ്രതികരിച്ചിരുന്നു.

Share this story