WE ചാരിറ്റി അഴിമതി: യാത്രാ സമ്മാനം കൈപ്പറ്റിയതായി ട്രൂഡോയുടെ ധനമന്ത്രി സമ്മതിച്ചു

WE ചാരിറ്റി അഴിമതി: യാത്രാ സമ്മാനം കൈപ്പറ്റിയതായി ട്രൂഡോയുടെ ധനമന്ത്രി സമ്മതിച്ചു

ഓട്ടവ: വിദ്യാര്‍ത്ഥി ഗ്രാന്റ് കരാറിനെച്ചൊല്ലിയുള്ള അഴിമതിയില്‍ കുടുങ്ങിയ WE ചാരിറ്റിയില്‍ നിന്ന് സമ്മാനമായി പതിനായിരക്കണക്കിന് ഡോളര്‍ യാത്രാ ചെലവുകള്‍ സ്വീകരിച്ചതായി ജസ്റ്റിന്‍ ട്രൂഡോയുടെ ധനമന്ത്രി ബില്‍ മോര്‍നിയോ സമ്മതിച്ചു.

ഒട്ടാവയിലെ പ്രശ്‌നം പഠിക്കുന്ന എംപിമാരുടെ ചോദ്യങ്ങള്‍ നേരിട്ട ബില്‍ മോര്‍നിയോ WE ചാരിറ്റിക്ക് 41,000 കനേഡിയന്‍ ഡോളറില്‍ കൂടുതല്‍ വരുന്ന തുക തിരിച്ചടയ്ക്കാത്തതില്‍ ബുധനാഴ്ച ക്ഷമ ചോദിച്ചു.

‘ഇത് എന്റെ ഭാഗത്തുനിന്നുള്ള തെറ്റാണ്,” മോര്‍നിയോ പറഞ്ഞു. ‘ഇത് എന്റെ തെറ്റാണ്. ഞാന്‍ ഖേദിക്കുന്ന ഒരു തെറ്റാണ്. അതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. ‘

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന WE ഗ്രൂപ്പിനൊപ്പം 2017 ല്‍ കുടുംബം കെനിയയിലേക്കും ഇക്വഡോറിലേക്കും പോയപ്പോള്‍ 41,366 ഡോളര്‍ ചെലവായതായി ധനമന്ത്രി പറഞ്ഞു. തന്റെ കുടുംബം WE- യ്ക്ക് രണ്ട് തവണ 50,000 ഡോളര്‍ വീതം സംഭാവന നല്‍കിയതായും പറഞ്ഞു.

കാനഡയിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ആദ്യം 2018 ഏപ്രിലില്‍ മാസത്തിലും രണ്ടാം തവണ കെനിയയിലെ കോവിഡ് -19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ മാസവുമാണ് സഹായം ചെയ്തത് മോര്‍നിയോ പറഞ്ഞു.

ആ സമയത്ത് തന്റെ ചെലവുകള്‍ കൂടി ഉള്‍പ്പെട്ടുവെന്ന് തനിക്ക് അറിയില്ലെന്നും യാത്രകളുടെ സമീപകാല അവലോകനത്തിന് ശേഷം മാത്രമാണ് ”പിശക്” മനസ്സിലായതെന്നും മോര്‍നിയോ പറഞ്ഞു.

ട്രൂഡോയ്ക്കൊപ്പം, 900 ദശലക്ഷം ഡോളര്‍ മൂല്യമുള്ള വിദ്യാര്‍ത്ഥി സഹായ പദ്ധതി നടത്തിപ്പിനായി WE- ന് 43.5 ദശലക്ഷം ഡോളര്‍ വിലവരുന്ന ഒരു കരാര്‍ നല്‍കാനുള്ള തീരുമാനത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ കാനഡയിലെ എത്തിക്‌സ് വാച്ച്‌ഡോഗും അന്വേഷണത്തിലാണ്. പദ്ധതി ട്രൂഡോ അടുപ്പക്കാര്‍ക്കുവേണ്ടി നല്‍കിയെന്നാണ് ആരോപണം.

നിലവില്‍ WE ചാരിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മകള്‍ ഉള്‍പ്പെടെ ധനമന്ത്രിയുടെ രണ്ട് പെണ്‍ മക്കള്‍ക്ക് ഗ്രൂപ്പുമായി ബന്ധമുണ്ട്.

ഈ വിഷയത്തില്‍ ധനകാര്യ സമിതിയുടെ മുമ്പാകെ പ്രത്യേകമായി സാക്ഷ്യപ്പെടുത്താനുള്ള ക്ഷണം ട്രൂഡോ സ്വീകരിച്ചതായി ബുധനാഴ്ച, പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു,

Share this story