കോവിഡ് വൈറസിനെ നിയന്ത്രിക്കാന്‍ കഴിയും: ലോകാരോഗ്യ സംഘടന

കോവിഡ് വൈറസിനെ നിയന്ത്രിക്കാന്‍ കഴിയും: ലോകാരോഗ്യ സംഘടന

വാഷിംഗ്ടണ്‍: കോവിഡ് വൈറസിനെ രാജ്യങ്ങള്‍ക്ക് ഫലപ്രദമായ ഇടപെടലുകളിലൂടെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടന.

ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകളും മരണങ്ങളും ഉള്ള രാജ്യമായി യുഎസ് നിലനില്‍ക്കുന്നതിനടയില്‍ ചില രാജ്യങ്ങള്‍ക്ക് ‘ഫലപ്രദമായി വൈറസ് നിയന്ത്രിക്കാന്‍ കഴിഞ്ഞു’ എന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് 19 വിദഗ്ദ്ധന്‍ ഡോ. മരിയ വാന്‍കെര്‍കോവ് പറഞ്ഞു.

‘പ്രതീക്ഷയുടെ അടയാളങ്ങള്‍ നമ്മള്‍ കാണുന്നു. ചില രാജ്യങ്ങള്‍ക്ക് വൈറസ് നിയന്ത്രിക്കാന്‍ കഴിഞ്ഞു. ഈ വൈറസ് നിയന്ത്രിക്കാനാവും,’ വാന്‍കെര്‍കോവ് വെള്ളിയാഴ്ച ‘ഗുഡ് മോര്‍ണിംഗ് അമേരിക്ക’ യോട് പറഞ്ഞു. ‘ഇപ്പോള്‍ ശരിക്കും രോഗത്തില്‍ മുങ്ങിപ്പോയ രാജ്യങ്ങള്‍ക്ക് പോലും കാര്യങ്ങള്‍ തിരികെ കൊണ്ടുവരാന്‍ കഴിയും.’

ഒരു രാജ്യം സമ്പന്നരോ ദരിദ്രരോ നഗരമോ ഗ്രാമീണരോ ആണെന്നത് പ്രശ്‌നമല്ല, ‘ഒറ്റപ്പെടല്‍, തിരിച്ചറിയല്‍, രോഗികളുടെ പരിചരണം” എന്നിവയാണ് രോഗ നിയന്ത്രണം-വാന്‍കെര്‍കോവ് പറഞ്ഞു.

”ഇത് ആരോഗ്യമേഖലയുടെ പ്രതികരണം മാത്രമല്ല. ഇത് ഗവണ്‍മെന്റിന്റെ സമഗ്ര സമീപനവും കൂടി ആശ്രയിച്ചിരിക്കുന്നു – അതായത് എല്ലാ മേഖലകളും ഇടപെടേണ്ടതുണ്ട്,” അവര്‍ പറഞ്ഞു.

സാമൂഹ്യ അകലം, കൈ കഴുകല്‍, മുഖംമൂടി ധരിക്കുക, ജാഗ്രത പാലിക്കുക തുടങ്ങിയ വ്യക്തികളെ ശാക്തീകരിക്കുന്നതിന്റെ പ്രാധാന്യവും വാന്‍കെര്‍ഹോവ് ഊന്നിപ്പറഞ്ഞു.

Share this story