ബ്രിയോണ ടെയ്‌ലര്‍ പ്രതിഷേധത്തില്‍ വെടിവെപ്പ്

ബ്രിയോണ ടെയ്‌ലര്‍ പ്രതിഷേധത്തില്‍ വെടിവെപ്പ്

ലൂയിസ്വില്‍:  ശനിയാഴ്ച ഉച്ചയ്ക്ക് ലൂയിസ്വില്ലില്‍ ബ്രിയോണ ടെയ്ലറിന് നീതി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തില്‍ സായുധ കലാപ സംഘത്തിലെ മൂന്ന് പേര്‍ക്ക് വെടിയേറ്റു.

മൂന്ന് പേര്‍ക്കും എന്‍എഫ്എസിയിലെ എല്ലാ അംഗങ്ങള്‍ക്കും ജീവഹാനിയില്ലാത്ത പരിക്കുകളുണ്ടെന്ന് ലൂയിസ്വില്‍ മെട്രോ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. വെടിവെച്ചയാളും കലാപകാരികളില്‍ പെട്ടയാള്‍ തന്നെ ആയിരുന്നു.

ഉച്ചക്ക് 1:00 ന് തൊട്ടുമുമ്പ്, ബാക്സ്റ്റര്‍ പാര്‍ക്കില്‍ എന്‍എഫ്എസി പ്രകടനത്തില്‍ പങ്കെടുത്ത ഒരാളുടെ തോക്ക് ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്നാണ് ഫലമായി മൂന്ന് പേര്‍ക്ക് വെടിയേറ്റതെന്ന് ലൂയിസ്വില്‍ മെട്രോയുടെ ഇടക്കാല പോലീസ് മേധാവി റോബര്‍ട്ട് ഷ്രോഡര്‍ പ്രസ്താവനയില്‍ പറഞ്ഞു.

‘അഗ്‌നിശമന സേനയുടെയും എല്‍എംഎംഎസിന്റെയും ഡിവിഷന്‍ അല്‍പ്പസമയത്തിനുശേഷം അവിടെയെത്തി മൂന്ന് പേരെയും പരിക്കുകളോടെ ലൂയിസ്വില്ലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വെടിവയ്പില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

മയക്കുമരുന്ന് കടത്തുകാരനെ തേടി പോലീസ് വാതിലില്‍ മുട്ടാതെ അതിക്രമിച്ച് അകത്ത് കടന്ന് വാറന്റ് നടപ്പിലാക്കുന്നതിനിടയില്‍ 26 കാരിയായ ടെയ്‌ലര്‍ (ഇ.എം.ടി ) സ്വന്തം വീട്ടില്‍ വെച്ച് തന്നെ കൊല്ലപ്പെട്ട സംഭവത്തില്‍ നീതിതേടിയാണ് ലൂയിസ്വില്ലില്‍ പ്രക്ഷോഭം നടക്കുന്നത്.. ആരോ വീട്ടില്‍ അതിക്രമിച്ച് കടക്കുകയാണെന്ന് വിശ്വസിച്ച് ടെയ്ലറുടെ കാമുകന്‍ കെന്നത്ത് വാക്കര്‍ പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ ടെയ്ലറിനെ എട്ടു തവണ വെടിയേറ്റിരുന്നു.

Share this story