കാനഡയില്‍ കൊവിഡ് കേസുകള്‍ ഉയരുമ്പോഴും ഒരു പോസിറ്റീവ് പോലുമില്ലാതെ ഈ പ്രവിശ്യ

കാനഡയില്‍ കൊവിഡ് കേസുകള്‍ ഉയരുമ്പോഴും ഒരു പോസിറ്റീവ് പോലുമില്ലാതെ ഈ പ്രവിശ്യ

ടൊറൊന്റോ: കാനഡയിലെ പല പ്രവിശ്യകളിലും കൊവിഡ്- 19 വീണ്ടും വ്യാപിക്കുമ്പോഴും ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പ്രവിശ്യ. നോവ സ്‌കോട്ടിയ എന്ന പ്രവിശ്യയിലാണ് പുതിയ കേസോ ആശുപത്രിയില്‍ പ്രവേശിക്കലോ റിപ്പോര്‍ട്ട് ചെയ്യാതിരുന്നത്.

ഹാലിഫാക്‌സിലെ ക്യു ഇ ഐ ഐ ഹെല്‍ത്ത് സയന്‍സസ് സെന്ററില്‍ ശനിയാഴ്ച 433 ടെസ്റ്റുകളാണ് നടത്തിയത്. എന്നാല്‍, ഒന്നുപോലും പോസിറ്റീവ് ആയില്ല. അതേസമയം, ബി സി, ആല്‍ബര്‍ട്ട, ഒന്റാരിയോ തുടങ്ങിയ പ്രവിശ്യകളില്‍ കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നുണ്ട്.

ജൂലൈ 14 മുതല്‍ നോവ സ്‌കോട്ടിയയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നോവ സ്‌കോട്ടിയയില്‍ ഇതുവരെ 1067 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 63 പേര്‍ മരിക്കുകയും ചെയ്തു.

Share this story