പാക്കിസ്ഥാനിൽ മതനിന്ദ ആരോപിച്ച് അറസ്റ്റിലായ ആളെ കോടതിക്കുള്ളിൽ വെടിവെച്ച് കൊന്നു

പാക്കിസ്ഥാനിൽ മതനിന്ദ ആരോപിച്ച് അറസ്റ്റിലായ ആളെ കോടതിക്കുള്ളിൽ വെടിവെച്ച് കൊന്നു

പാക്കിസ്ഥാനിൽ മതനിന്ദ ആരോപിക്കപ്പെട്ട് അറസ്റ്റിലായ ആളെ കോടതി മുറിയിലിട്ട് വെടിവെച്ചു കൊന്നു. അഹമ്മദിയ വിഭാഗക്കാരനായ താഹിർ അഹമ്മദ് നസീം എന്ന 47കാരനാണ് കൊല്ലപ്പെട്ടത്. പെഷാവറിലെ കോടതി മുറിയിൽ വിചാരണ നടക്കുമ്പോഴാണ് കൊലപാതകം

24കാരനായ യുവാവാണ് താഹിറിനെ വെടിവെച്ച് കൊന്നത്. ആറോളം ബുള്ളറ്റുകൾ താഹിറിന്റെ ശരീരത്തിലൂടെ കയറി. മതനിന്ദ നടത്തിയതു കൊണ്ടാണ് താഹിറിനെ വധിച്ചതെന്ന് യുവാവ് സമ്മതിച്ചതായും പോലീസ് പറയുന്നു

2018 മുതൽ താഹിൽ പോലീസ് കസ്റ്റഡിയിലാണ്. താൻ പ്രവാചകനാണ് എന്ന് പറഞ്ഞു എന്നാണ് ഇയാൾക്കെതിരായ കുറ്റം. പാക്കിസ്ഥാനിൽ ഏറെ ദുരുപയോഗം ചെയ്യപ്പെടുന്ന വകുപ്പാണ് മതനിന്ദ

 

Share this story