ഇന്ത്യൻ പ്രദേശങ്ങളെ കൂടി ഉൾപ്പെടുത്തിയ പുതിയ ഭൂപടം അന്താരാഷ്ട്ര സമൂഹത്തിന് അയക്കുമെന്ന് നേപ്പാൾ

ഇന്ത്യൻ പ്രദേശങ്ങളെ കൂടി ഉൾപ്പെടുത്തിയ പുതിയ ഭൂപടം അന്താരാഷ്ട്ര സമൂഹത്തിന് അയക്കുമെന്ന് നേപ്പാൾ

ഇന്ത്യൻ പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവയടക്കം ഉൾപ്പെടുത്തിയുള്ള പുതിയ ഭൂപടം ഇന്ത്യയ്ക്കും മറ്റ് അന്താരാഷ്ട്ര സമൂഹത്തിനും അയച്ചു കൊടുക്കുമെന്ന് നേപ്പാൾ. യുഎൻ ഏജൻസികൾക്കും പുതിയ ഭൂപടം അയച്ചു കൊടുക്കും. ഓഗസ്റ്റ് പകുതിയോടെ ഈ പ്രക്രിയ പൂർത്തിക്കുമെന്ന് നേപ്പാൾ ലാൻഡ് മാനേജ്‌മെന്റ് വകുപ്പ് മന്ത്രി പദ്മ ആര്യൽ അറിയിച്ചു

പുതിയ ഭൂപടത്തിന്റെ 4000 കോപ്പികളാണ് അടിക്കുന്നത്. ഇംഗ്ലീഷ് മാതൃകയിലായിരിക്കും ഭൂപടങ്ങൾ. ഇതുവരെ 2500 കോപ്പികളാണ് നേപ്പാൾ അടിച്ചിട്ടുള്ളത്. ഇവ രാജ്യത്തിനകത്ത് വിതരണം ചെയ്തു. സർക്കാർ ഓഫീസുകൾക്ക് സൗജന്യമായും പൊതുജനത്തിന് 50 നേപ്പാളി രൂപ നൽകിയും ഭൂപടം വാങ്ങാം.

ഇന്ത്യയുടെ പ്രദേശങ്ങളെ കൂടി ഉൾപ്പെടുത്തി മെയ് 20നാണ് നേപ്പാൾ പുതിയ ഭൂപടം പുറത്തിറക്കിയത്. ഈ നടപടിക്ക് നേപ്പാൾ പാർലമെന്റ് അംഗീകാരം നൽകുകയും ചെയ്തു. എന്നാൽ നേപ്പാളിന്റെ നടപടി ചരിത്രപരമായ വസ്തുതകളും തെളിവുകളും അടിസ്ഥാനപ്പെടുത്തിയുള്ളതല്ല എന്ന തണുത്ത പ്രതികരണം മാത്രമാണ് മോദി സർക്കാരിൽ നിന്നുണ്ടായത്.

 

Share this story