രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഒക്ടോബറില്‍ കൊവിഡ് വാക്‌സിനേഷന്‍ നടപടി ആരംഭിക്കുമെന്ന് റഷ്യ

രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഒക്ടോബറില്‍ കൊവിഡ് വാക്‌സിനേഷന്‍ നടപടി ആരംഭിക്കുമെന്ന് റഷ്യ

മോസ്‌കോ: രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ കൊവിഡ് വാക്‌സിനേഷന്‍ നടപടികള്‍ ഒക്ടോബറില്‍ ആരംഭിക്കുമെന്ന് റഷ്യ. ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കുമാവും ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.

മോസ്‌കോയിലെ ഗമേലെയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മനുഷ്യരിലുള്ള വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാക്കിയതായും രജിസ്‌ട്രേഷന്‍ നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ പറഞ്ഞു. റഷ്യയുടെ കൊവിഡ് വാക്‌സിന് ഈ മാസം അധികൃതര്‍ അനുമതി നല്‍കുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, വളരെ പെട്ടെന്നുള്ള റഷ്യയുടെ നീക്കത്തില്‍ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. റഷ്യയുടെ പരീക്ഷണങ്ങള്‍ വേണ്ട രീതിയിലല്ല നടക്കുന്നതെന്നാണ് യുഎസ് പകര്‍ച്ചവ്യാധി പ്രതിരോധ വിദഗ്ധന്‍ ഡോ. ആന്റണി ഫൗസി പറയുന്നത്. ഈ വര്‍ഷം അവസാനം യുഎസ് സുരക്ഷിതമായ വാക്‌സിന്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share this story