ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ വന്‍സ്‌ഫോടനം; നിരവധി മരണം

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ വന്‍സ്‌ഫോടനം; നിരവധി മരണം

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഉണ്ടായ വന്‍ സ്‌ഫോടനത്തില്‍ 10 പേര്‍ക്കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. തൊട്ടടുത്ത് നില്‍ക്കുന്ന കെട്ടിടങ്ങള്‍ക്കടക്കം വലിയ ആഘാതം ഉണ്ടാക്കിയ വിധത്തിലാണ് സ്‌ഫോടനം.

ഇതിന്റെ നടുക്കം ഭൂമികുലുക്കം പോലെ അനുഭവപ്പെട്ടുവെന്നാണ് ചിലര്‍ പറഞ്ഞത്. സ്‌ഫോടനത്തിന്റെ ആഘാതം എത്രത്തോളമുണ്ടെന്ന് തിട്ടപ്പെടുത്താനായിട്ടില്ല.

ബെയ്‌റൂത്തിലെ തുറമുഖ നഗരത്തിലാണ് സ്‌ഫോടനം നടന്നത്. ഒരു വെയര്‍ഹൗസിലുണ്ടായ സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ലബനീസ് ഔദ്യോഗിക വാര്‍ത്താ മാധ്യമായ എന്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഈ ഗോഡൗണില്‍ രാവസ്തുക്കളും സംഭരിച്ചുവെച്ചതായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

https://twitter.com/Attitude_Wala/status/1290706417301643265?s=20

സ്‌ഫോടനം നടന്നതിന്റെ ദൃശ്യങ്ങള്‍ സമീപ വാസികള്‍ പകര്‍ത്തി. ഇത് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. 10 പേരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നൂറുകണക്കിനാളുകളെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് റെഡ്‌ക്രോസ് അറിയിച്ചത്.

https://twitter.com/ikern9/status/1290681367127359489?s=20

ഭൂമിക്കുലുക്കം പോലെ കേട്ടെന്ന് പ്രദേശവാസികള്‍

ലെബനനെ നടുക്കിയ ഇരട്ട സ്‌ഫോടനം ഭൂമിക്കുലുക്കം പോലെ അനുഭവപ്പെട്ടെന്ന് നഗരവാസികള്‍ പറഞ്ഞു. കിലോമീറ്ററുകളോളം അകലെ വരെ സ്‌ഫോടനശബ്ദം കേട്ടു. കനത്ത നാശനഷ്ടമുണ്ടായതായി മന്ത്രി ഹമദ് ഹസന്‍ പറഞ്ഞു.

https://twitter.com/ahmermkhan/status/1290681560342069248?s=20

ബെയ്‌റൂട്ടിലുള്ള ഇന്ത്യക്കാര്‍ ശ്രദ്ധിക്കാന്‍

ബെയ്‌റൂട്ടിലുള്ള ഇന്ത്യക്കാര്‍ക്ക് സഹായം ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം പുറത്തുവിട്ടു.

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ വന്‍സ്‌ഫോടനം; നിരവധി മരണം

Share this story