ലോകത്തെ ആദ്യ കൊവിഡ് വാക്‌സിൻ പുറത്തിറക്കി റഷ്യ; കൊവിഡ് പോരാട്ടത്തിൽ നിർണായക നേട്ടം

ലോകത്തെ ആദ്യ കൊവിഡ് വാക്‌സിൻ പുറത്തിറക്കി റഷ്യ; കൊവിഡ് പോരാട്ടത്തിൽ നിർണായക നേട്ടം

കൊവിഡിനെതിരായ പോരാട്ടത്തിൽ നിർണായക നേട്ടവുമായി റഷ്യ. പുതിയ കൊവിഡ് വാക്‌സിൻ റഷ്യ ഔദ്യോഗികമായി പുറത്തിറക്കി. ലോകത്തിലെ തന്നെ ആദ്യ കൊവിഡ് വാക്‌സിനാണിത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനാണ് വാക്‌സിൻ പുറത്തിറക്കിയത്. തന്റെ പെൺമക്കളിൽ ഒരാൾ ഇതിനകം കുത്തിവെപ്പ് എടുത്തതായും പുടിൻ അറിയിച്ചു

കൊവിഡിൽ നിന്ന് ശാശ്വത പ്രതിരോധ ശേഷി വാഗ്ദാനം ചെയ്യുമെന്ന് വാക്‌സിൻ പരിശോധനയിൽ തെളിഞ്ഞതായി പുടിൻ അവകാശപ്പെട്ടു. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പുടിൻ നന്ദി അറിയിച്ചു. ലോകത്തിന് വളരെ പ്രധാനപ്പെട്ട ഘട്ടമാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും ചേർന്നാണ് വാക്‌സിൻ വികസിപ്പിച്ചെടുത്തത്. ഉത്പാദനം നടക്കുമ്പോൾ തന്നെ പരീക്ഷണങ്ങൾ തുടരുമെന്ന് ആരോഗ്യമന്ത്രി മിഖായേൽ മുറാഷ്‌കോ അറിയിച്ചു.

 

Share this story