ബീജിംഗിൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാം; നിയന്ത്രണങ്ങൾ നീക്കി

ബീജിംഗിൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാം; നിയന്ത്രണങ്ങൾ നീക്കി

ചൈനീസ് തലസ്ഥാനമായ ബീജിംഗിൽ ഇനി മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാം. തുടർച്ചയായി 13 ദിവസം കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് മാസ്‌ക് ധരിക്കണമെന്ന നിർദേശം ചൈന പിൻവലിച്ചത്. അതേസമയം വെള്ളിയാഴ്ച പുറത്തിറങ്ങിയ ജനങ്ങളിൽ ഭൂരിപക്ഷവും മാസ്‌ക് ധരിച്ച് തന്നെയാണ് ഇറങ്ങിയത്.

ഏപ്രിൽ അവസാനത്തിലും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നതിന് ബീജിംഗ് മുൻസിപ്പൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ അനുമതി നൽകിയിരുന്നു. എന്നാൽ വീണ്ടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് ജൂണിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.

വിദേശികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിലുള്ള വിലക്ക് ചൈന ഇപ്പോഴും തുടരുന്നുണ്ട്. കൊവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യമാണ് ചൈന. ഇതുവരെ പക്ഷേ 84,917 പേർക്ക് മാത്രമാണ് രോഗം സ്ഥിരകീരിച്ചിട്ടുള്ളത്.

Share this story