കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാകാൻ രണ്ട് വർഷം വേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാകാൻ രണ്ട് വർഷം വേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാകാൻ രണ്ട് വർഷം സമയം വേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ബെഗ്രിയേസസ്. 1918ൽ റിപ്പോർട്ട് ചെയ്ത സ്പാനിഷ് ഫ്‌ളൂ മറികടക്കാൻ രണ്ട് വർഷമെടുത്ത കാര്യം ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം പറഞ്ഞത്. ഇക്കാലത്ത് ആളുകൾ പരസ്പരം ബന്ധപ്പെടാനുള്ള സാഹചര്യം കൂടുതലായതിനാൽ വൈറസ് വ്യാപനത്തിനുള്ള സാധ്യതയും കൂടുതലാണ്

അതേസമയം സാങ്കേതികവിദ്യകളും പുരോഗമിച്ചിട്ടുണ്ട്. തടയാനുള്ള അറിവുമുണ്ട്. ദേശീയ ഐക്യവും ആഗോള ഐക്യദാർഢ്യവും ഇതിൽ പ്രധാനമാണ്. സ്പാനിഷ് ഫ്‌ളൂ ബാധിച്ച് 50 ദശലക്ഷം ആളുകളാണ് മരിച്ചത്. അതേസമയം കൊവിഡ് ബാധിച്ച് നിലവിൽ എട്ട് ലക്ഷത്തോളം പേരാണ് മരിച്ചത്.

Share this story