12 വയസ്സിന് മുകളിലുള്ള കുട്ടികൾ മാസ്‌ക് നിർബന്ധമായും ധരിക്കണമെന്ന് ലോകാരോഗ്യസംഘടന

12 വയസ്സിന് മുകളിലുള്ള കുട്ടികൾ മാസ്‌ക് നിർബന്ധമായും ധരിക്കണമെന്ന് ലോകാരോഗ്യസംഘടന

12 വയസ്സിന് മുകളിലുള്ള കുട്ടികൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശം. കുട്ടികളും രോഗവാഹകരാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ മാർഗനിർദേശം പുറത്തിറക്കിയത്. മുതിർന്നവർക്ക് ബാധിക്കുന്ന അതേ രീതിയിൽ തന്നെ രോഗം കുട്ടികളെയും ബാധിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

വലിയ തോതിൽ രോഗവ്യാപനം ഉണ്ടായ സ്ഥലങ്ങളിലും ഒരു മീറ്റർ അകലം പാലിക്കാൻ സാധിക്കാത്ത സ്ഥലങ്ങളിലും 12 വയസ്സിനും അതിന് മുകളിലേക്ക് ഉള്ളവരും മാസ്‌ക് ധരിക്കണം. ആറിനും 11 വയസ്സിനും ഇടയിൽ പ്രായമുള്ളവർ സാഹചര്യങ്ങൾക്കനുസരിച്ച് മാസ്‌ക് ധരിച്ചാൽ മതിയാകും. സാധാരണ സാഹചര്യങ്ങളിൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാസ്‌ക് നിർബന്ധമില്ല

ലോകാരോഗ്യസംഘടനയും യൂനിസെഫും സംയുക്തമായാണ് കുട്ടികൾക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. കൊവിഡിനെ ചെറുക്കാൻ രണ്ട് വർഷത്തോളം സമയം വേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മാർഗനിർദേശങ്ങൾ.

Share this story