പെ​റു​വി​ലെ അ​ന​ധി​കൃ​ത നൈറ്റ് പാ​ർ​ട്ടി​യി​ൽ തി​ക്കും തി​ര​ക്കും; 13 പേ​ർ മ​രി​ച്ചു

പെ​റു​വി​ലെ അ​ന​ധി​കൃ​ത നൈറ്റ് പാ​ർ​ട്ടി​യി​ൽ തി​ക്കും തി​ര​ക്കും; 13 പേ​ർ മ​രി​ച്ചു

ലി​മ: പെ​റു​വി​ൽ അ​ന​ധി​കൃ​ത നൈ​റ്റ്ക്ല​ബ് പാ​ർ​ട്ടി​യി​ൽ നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ​തി​മൂ​ന്ന് പേ​ർ മ​രി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ആ​ളു​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി ഓ​ടി ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ ദു​ര​ന്തം സം​ഭ​വി​ച്ച​ത്.

ലൈ​മ​യു​ടെ വ​ട​ക്ക് ഭാ​ഗ​ത്തു​ള്ള ലോ​സ് ഒ​ലി​വോ​സി​ലെ തോ​മ​സ് റെ​സ്റ്റോ​ബാ​ർ നൈ​റ്റ് ക്ല​ബി​ൽ ഏ​ക​ദേ​ശം 120 പേ​ർ ഉ​ണ്ടാ​യി​രു​ന്നു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് അ​ന​ധി​കൃ​ത​മാ​യി ക്ല​ബ്ബി​ൽ ആ​ൾ​ക്കൂ​ട്ടം ഉ​ള്ള​ത് അ​യ​ൽ​ക്കാ​ർ പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നു.

Share this story