ന്യൂസിലാൻഡ് വെടിവെപ്പ്: 51 പേരെ കൊലപ്പെടുത്തിയ ബ്രന്റൺ ടൊറന്റിന് ശിക്ഷ വിധിച്ചു

ന്യൂസിലാൻഡ് വെടിവെപ്പ്: 51 പേരെ കൊലപ്പെടുത്തിയ ബ്രന്റൺ ടൊറന്റിന് ശിക്ഷ വിധിച്ചു

ന്യൂസിലാൻഡിൽ മുസ്ലീം പള്ളികളിൽ കയറി വെടിയുതിർത്ത് 51 പേരെ കൊലപ്പെടുത്തിയ ബ്രന്റൺ ടൊറന്റിന് ശിക്ഷ വിധിച്ചു. പരോൾ ഇല്ലാതെ ആജീവനാന്തം തടവുശിക്ഷയാണ് ഇയാൾക്ക് വിധിച്ചത്. ഇതാദ്യമായാണ് ന്യൂസിലാൻഡിൽ ഈ ശിക്ഷ വിധിക്കുന്നത്.

വെറുപ്പ് അടിസ്ഥാനമാക്കിയാണ് കുറ്റവാളിയുടെ ചിന്ത. കുട്ടികളെയും സ്ത്രീകളെയും കൊന്നുതള്ളാൻ ഇയാളെ പ്രേരിപ്പിച്ചത് വെറുപ്പാണ്. ന്യൂസിലാൻഡ് ചരിത്രത്തിലെ അഭൂതപൂർവമായ വിധിയാണിതെന്ന് വിധിപ്രസ്താവം നടത്തി ജഡ്ജി കാമറോൺ മൻഡർ പറഞ്ഞു

വലതുപക്ഷ തീവ്രവാദം നടത്താമെന്ന കൊലയാളിയുടെ ലക്ഷ്യം പരാജയപ്പെട്ടു. കൊലയാളിയുടെ പ്രവൃത്തിക്ക് ന്യൂസിലാൻഡ് സമൂഹം വലിയ വില നൽകേണ്ടി വന്നു. ക്രൂരവും മനുഷ്യത്വ രഹിതവുമായിരുന്നു ഇയാളുടെ നടപടി. കുറ്റവാളിയുടേത് ഭീകരവാദ പ്രവർത്തനമായിരുന്നുവെന്നും കോടതി പറഞ്ഞു

2019ലാണ് ക്രൈസ്റ്റ് ചർച്ചിലെ രണ്ട് മുസ്ലിം പള്ളികളിൽ കയറി ഇയാൾ വെടിയുതിർത്തത്. 51 പേർ കൊല്ലപ്പെടുകയും 40 പർക്ക് പരുക്കേൽക്കുകയും ചെയ്തു.

Share this story